ന്യൂഡൽഹി: ആഗോള മഹാമാരികൾക്കെതിരെ ഒരുമിച്ച് നീങ്ങാൻ ഇന്ത്യ – അമേരിക്ക തീരുമാനം. ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ഹർഷവർദ്ധൻ ഷ്രിംഗ്ലയും അമേരിക്കയുടെ നയതന്ത്ര പ്രതിനിധി അതുൽ കെഷാപ് എന്നിവർ നേതൃത്വം നൽകിയ യോഗത്തിലാണ് തീരുമാനം. ഇരു രാജ്യങ്ങളിലേയും വിദേശ കാര്യ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
വിദേശകാര്യ സെക്രട്ടറി ഹർഷവർദ്ധൻ ഷ്രിംഗ്ല അമേരിക്കയുടെ നയതന്ത്ര പ്രതിനിധി യുമായി കൂടിക്കാഴ്ച നടത്തി. കൊറോണ മഹാമാരിക്കെതിരെ നടത്തുന്ന പ്രവർത്തനം വിലയിരുത്തി. വിവിധ മേഖലകളിൽ ഒന്നിച്ചു നിങ്ങേണ്ടതിനെക്കുറിച്ചും വിശദമായ ചർച്ചകൾ നടന്നു. ഇന്ത്യയുമായി മികച്ച ബന്ധം ഉറപ്പുവരുത്തുന്നതിനായുള്ള തീരുമാനങ്ങൾ എടുക്കും. കൊറോണ മഹാമാരിയെ നേരിടുന്നതിനുള്ള എല്ലാ നയവും വേഗത്തിലാക്കിയെന്നും അമേരിക്കയുടെ നയതന്ത്ര പ്രതിനിധിയായ അതുൽ കെഷാപ് അറിയിച്ചു.
ഇന്ത്യൻ വംശജൻ കൂടിയായ തനിക്ക് അമേരിക്കയുടെ പ്രതിനിധിയായി ഇന്ത്യയിൽ സേവനം അനുഷ്ഠിക്കാൻ സാധിക്കുന്നതിലുള്ള സംതൃപ്തിയും അതുൽ പ്രകടിപ്പിച്ചു. തനിക്ക് ഇന്ത്യയിൽ ലഭിച്ച സ്വീകരണത്തിന് നന്ദി അറിയിക്കുന്നതായും അതുൽ ട്വീറ്റ് ചെയ്തു. അമ്പതു വയസ്സുകാരനായ അതുൽ കെഷാപ് മുമ്പും അമേരിക്കൻ നയതന്ത്ര കാര്യലയത്തിൽ ഉദ്യോഗസ്ഥനായി പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ്.
















Comments