ശ്രീനഗർ: ജമ്മുകശ്മീർ അതിർത്തിയിലേക്ക് കൂടുതൽ സൈന്യത്തെ വിന്യസിച്ചു. അതിർത്തിയിലെ പലമേഖലകളിലും പാകിസ്താൻ വെടിനിർത്തൽ ലംഘനം നടത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് സൈനിക വിന്യാസം വർദ്ധിപ്പിച്ചത്. സൈന്യത്തിനും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഉന്നത സൈനിക ഉദ്യോഗസ്ഥർ പ്രദേശത്തെ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ട്.
ഫെബ്രുവരിയിലാണ് ഇന്ത്യയും പാകിസ്താനും വെടിനിർത്തൽ പ്രഖ്യാപനം നടത്തിയത്. ഇരുസേനകളുടേയും സൈനിക മേധാവികളാണ് ഇതു സംബന്ധിച്ച് പരസ്പരം ധാരണയിലെത്തിയത്. എന്നാൽ പാകിസ്താന്റെ ഭാഗത്തുനിന്നുണ്ടാകുന്ന പ്രകോപനം ഇന്ത്യ വളരെ ഗൗരവമായിതന്നെയാണ് കാണുന്നത്. ഇതിന്റെ ഭാഗമായാണ് പ്രതിരോധവകുപ്പ് സൈനികവിന്യാസം വർദ്ധിപ്പിച്ചത്.
Comments