ബോർഡർ - ഗവാസ്‌കർ പരമ്പര അടിയറ വച്ചു; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പും മറക്കാം ; തോറ്റ് തുന്നംപാടി ഇന്ത്യ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ബോർഡർ – ഗവാസ്‌കർ പരമ്പര അടിയറ വച്ചു; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പും മറക്കാം ; തോറ്റ് തുന്നംപാടി ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 5, 2025, 09:47 am IST
Facebook
Twitter
WhatsAppTelegram

സിഡ്‌നി: അവസാന മത്സരത്തിൽ ഇന്ത്യയെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി ഓസ്‌ട്രേലിയ ബോർഡർ – ഗവാസ്‌കർ പരമ്പര സ്വന്തമാക്കി. ഇന്ത്യ ഉയർത്തിയ 162 റൺസിന്റെ വിജയലക്ഷ്യം നാല് വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി ഓസീസ് അനായാസം മറികടക്കുകയായിരുന്നു.

മത്സരത്തിനിടെ പരിക്കിന്റെ പിടിയിലായ ജസ്പ്രീത് ബുമ്രയുടെ അഭാവം ഇന്ത്യയുടെ രണ്ടാമിന്നിംഗ്‌സ് ബൗളിംഗിലുടനീളം പ്രകടമായിരുന്നു. പരമ്പരയിൽ മികച്ച ഫോമിൽ നിൽക്കുമ്പോഴായിരുന്നു ബുമ്രയ്‌ക്ക് പരിക്ക് മൂലം കളം വിടേണ്ടി വന്നത്. ബുമ്രയുടെ അഭാവത്തിൽ ഇന്ത്യയുടെ ബൗളിംഗ് മൂർച്ച നഷ്ടമായ കാഴ്ചയായിരുന്നു സിഡ്‌നിയിൽ കണ്ടത്.

മൂന്നാം ദിനത്തിൽ ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ഓസ്‌ട്രേലിയ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 73 റൺസ് എന്ന നിലയിലായിരുന്നു. 19 റൺസുമായി ഉസ്മാൻ ഖവാജയും അഞ്ച് റൺസുമായി ട്രാവിസ് ഹെഡ്ഡുമായിരുന്നു ക്രീസിൽ. സാം കോൺസ്റ്റാസ് (17 റൺസ്), മാർനസ് ലബുഷെയ്ൻ (6 റൺസ്) സ്റ്റീവ് സ്മിത്ത് എന്നിവരുടെ വിക്കറ്റുകളായിരുന്നു ഓസീസിന് നഷ്ടമായത്.

45 പന്തിൽ നിന്ന് 41 റൺസെടുത്ത ഉസ്മാൻ ഖവാജയാണ് രണ്ടാമിന്നിംഗ്‌സിൽ ഓസീസിന്റെ ടോപ്പ് സ്‌കോറർ. ഖവാജ പുറത്തായ ശേഷം ക്രീസിലെത്തിയ വെബ്സ്റ്ററുമായി ചേർന്ന് ട്രാവിസ് ഹെഡ് ഓസീസിനെ വിജയത്തിലെത്തിക്കുകയായിരുന്നു. ട്രാവിസ് ഹെഡ് പുറത്താകാതെ 38 പന്തിൽ 34 റൺസും വെബ്സ്റ്റർ പുറത്താകാതെ 34 പന്തിൽ 39 റൺസുമെടുത്തു. പ്രസിദ്ധ് കൃഷ്ണയാണ് രണ്ടാമിന്നിംഗ്‌സിൽ മൂന്ന് ബാറ്റർമാരെ പുറത്താക്കിയത്.

ആറ് വിക്കറ്റ് നഷ്ടത്തിൽ 141 റൺസ് എന്ന നിലയിലാണ് ഇന്ത്യ ഇന്നലെ കളി നിർത്തിയത്. മൂന്നാം ദിനത്തിൽ 45 മിനിറ്റുകൾ മാത്രമാണ് ഇന്ത്യൻ ബാറ്റർമാർക്ക് ക്രീസിൽ തുടരാനായത്. 157 റൺസിന് ഇന്ത്യയുടെ സ്‌കോർ അവസാനിച്ചു. 185 റൺസായിരുന്നു ഇന്ത്യയുടെ ഒന്നാമിന്നിംഗ്‌സ് സ്‌കോർ. ഓസീസിനെ 181 റൺസിന് പിടിച്ചുകെട്ടാനായെങ്കിലും രണ്ടാമിന്നിംഗ്‌സിലും ബാറ്റർമാർ ദയനീയമായി പരാജയപ്പെട്ടതോടെയാണ് ഇന്ത്യ തോൽവിയിലേക്ക് നീങ്ങിയത്.

ഇന്ത്യയ്‌ക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രതീക്ഷയ്‌ക്ക് ഇന്ത്യയുടെ നേരിയ സാദ്ധ്യതയായിരുന്നു ഈ പരാജയത്തോടെ അവസാനിച്ചത്. 3-1 നാണ് ഓസീസ് പരമ്പര നേടിയത്.

Tags: ഓസ്‌ട്രേലിയബോർഡർ-ഗവാസ്‌കർ പരമ്പരSidney test IndiacricketaustraliaBUMRAHBorder gavaskar trophyIndia
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies