മുംബൈ : മഹാരാഷ്‌ട്രയിൽ വൈദ്യുതി മോഷ്ടിച്ച ശിവസേനാ നേതാവിനെതിരെ കേസ് എടുത്തു. കല്യാൺ സ്വദേശിയും വൻകിട വ്യാപാരിയുമായ സജ്ഞയ് ഗെയ്ക്‌വാദിനെതിരെയാണ് കേസ് എടുത്തത്. മഹാരാഷ്‌ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷൻ കമ്പനി ലിമിറ്റഡിന്റെ (എംഎസ്ഇഡിസിഎൽ) പരാതിയെ തുടർന്നാണ് നടപടി.
35,000 രൂപയുടെ വൈദ്യുതിയാണ് നേതാവ് മോഷ്ടിച്ചത്. മാർച്ചിലായിരുന്നു സംഭവം. ഗെയ്ക്‌വാദിന്റെ നിർമ്മാണ സൈറ്റിൽ എംഎസംഇഡിസിഎൽ നടത്തിയ പരിശോധനയിലാണ് വൈദ്യുതി മോഷണം കണ്ടെത്തിയത്. തുടർന്ന് ഗെയ്ക്‌വാദിനോട് ബില്ലും, പിഴയായി 15,000 രൂപയും അടയ്‌ക്കാൻ ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ ഗെയ്ക്‌വാദ് ബില്ലും പിഴയും അടച്ചില്ല. ഇതേ തുടർന്ന് എംഎസ്ഇഡിസിഎൽ പരാതിയുമായി കോൽസ്‌വടി പോലീസിനെ സമീപിക്കുകയായിരുന്നു.
അതേസമയം വൈദ്യുതി മോഷ്ടിച്ചുവെന്ന പരാതിഗെയ്ക്‌വാദ് നിഷേധിച്ചു. വൈദ്യുതി മോഷിടിച്ചെങ്കിൽ എംഎസ്ഇഡിസിഎൽ എന്തുകൊണ്ട് മീറ്ററുകൾ ഊരിക്കൊണ്ട് പോയില്ലെന്നായിരുന്നു നേതാവ് ചോദിച്ചത്. അടുത്തിടെയാണ് ഗെയ്ക്‌വാദ് 8 കോടി രൂപ വിലയുള്ള റോൾസ് റോയ്‌സ് കാർ വാങ്ങിയത്.
















Comments