പാറ്റ്‌ന : ബീഹാറിൽ ഹിന്ദുക്കളെ മസ്തിഷ്‌ക പ്രക്ഷാളനം നടത്തി ക്രിസ്ത്യൻ മതത്തിലേക്ക് പരിവർത്തനം ചെയ്യുന്നത് വ്യാപകമാകുന്നു. ഗയാ ജില്ലയിൽ കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ നൂറിലധികംഹിന്ദുക്കളാണ് ക്രിസ്ത്യൻ മതം സ്വീകരിച്ചത്. മഹാദളിത് വിഭാഗത്തിനിടയിലാണ് മതപരിവർത്തനം വ്യാപകമാകുന്നത്.
ചികിത്സയുടെ മറവിലാണ് മതപരിവർത്തനം നടക്കുന്നത്. ബെൽവാദിഹ് ഗ്രാമ വാസികളാണ് മതപരിവർത്തനത്തിന് ഇരയാകുന്നത്. പ്രദേശത്തെ ക്രിസ്ത്യൻ സമൂഹമാണ് ഇതിന് പിന്നിൽ എന്ന് നാട്ടുകാർ ആരോപിക്കുന്നു. രോഗശാന്തിയ്‌ക്കെന്ന പേരിൽ എത്തുന്ന ഇവർ ക്രിസ്ത്യൻ മതം പഠിപ്പിക്കുകയും, മതം മാറാൻ പ്രലോഭിപ്പിക്കുകയുമാണ് ചെയ്യുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.
മഹാദളിത് വിഭാഗത്തിൽപ്പെട്ട കേവ്‌ലാ ദേവിയാണ് പ്രദേശത്ത് ആദ്യമായി ക്രിസ്ത്യൻ മതം സ്വീകരിച്ചതെന്ന് ഗ്രാമവാസിയായ രാജു മാഞ്ചി പറഞ്ഞു. ദേവിയുടെ മകൻ ദീർഘകാലമായി അസുഖബാധിതനായിരുന്നു. ചികിത്സയ്‌ക്കായി നിരവധി ഡോക്ടർമാരെ കണ്ടെങ്കിലും ഫലമുണ്ടായില്ല.ഈ സാഹചര്യത്തിൽ ചിലർ സഹായിക്കാനെത്തുകയായിരുന്നു. പിന്നീട് ഇവരും കുടുംബവും മതം മാറി.
ഗ്രാമത്തിൽ പിന്നീട് നടന്ന മതപരിവർത്തനങ്ങൾക്ക് ദേവിയാണ് നേതൃത്വം നൽകിയത്. ദേവിയ്‌ക്ക് പിന്നാലെ നിരവധി പേർ ക്രിസ്ത്യൻ മതം സ്വീകരിച്ചു. ഇങ്ങിനെ കഴിഞ്ഞ ഒരു മാസത്തിനിടെ 100 പേരാണ് ക്രിസ്ത്യൻ മതം സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
Comments