കൊച്ചി: കോതമംഗലത്ത് കാട്ടാനയുടെ ആക്രമണത്തിൽ കെ.എസ്.ഇ.ബി ജീവനക്കാരന് പരിക്ക്. നേര്യമംഗലം സ്വദേശി ദീപുവിനെയാണ് കാട്ടാന ആക്രമിച്ചത്. കുട്ടിയാനയുമായി തള്ളയാന റോഡ് മുറിച്ചുകിടക്കുന്നതിനിടയിലാണ് വാഹനം ഇവർക്കിടയിൽ പെട്ടത്. തുടർന്നാണ് കാട്ടാന ആക്രമിച്ചത്.
വീട്ടിൽ നിന്നും ജോലിക്കായി ഇടമലയാർ മേഖലയിലേക്ക് ബൈക്കിൽ പോകുമ്പോഴാണ് ദീപു കാട്ടാനക്കൂട്ടത്തിനിടയിൽപ്പെട്ടത്. വടാട്ടുപാറയ്‌ക്കും ഇടമലയാറിനുമിടയിലെ വനമേഖല യിലാണ് ദീപുവിനെ കാട്ടാന ആക്രമിച്ചത്. അതിവേഗം എത്തിയ കാട്ടനയുടെ ആക്രമത്തിൽ അത്ഭുതകരമായിട്ടാണ് ദീപു രക്ഷപെട്ടത്. കാലിനും നടുവിനുമാണ് പരിക്കേറ്റത്. ബൈക്ക് കാട്ടാന ചവിട്ടി നശിപ്പിച്ചു.
















Comments