ധാക്ക : ബംഗ്ലാദേശിൽ സ്‌ഫോടന കേസ് പ്രതിയായ ഭീകരനെ തൂക്കി കൊന്നു. ജമാഅത്ത് ഉൾ മുജാഹിദ്ദീൻ ഭീകരൻ അസദുസ്സാമൻ പനിറിന്റെ വധശിക്ഷയാണ് നടപ്പാക്കിയത്. 2005 ലെ സ്‌ഫോടന കേസിലാണ് ശിക്ഷ നടപ്പാക്കിയത്.
ഗാസിപൂരിലെ കാഷിംപൂരിലെ അതി സുരക്ഷാ ജയിലിൽ 11 മണിയോടെയായിരുന്നു ഇയാളെ തൂക്കിലേറ്റിയത്. ഗാസിപൂർ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ്, പോലീസ്, പനിറിന്റെ ബന്ധുക്കൾ, സിവിൽ സർജൻ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ശിക്ഷ നടപ്പാക്കിയത്. നടപടികൾ പൂർത്തിയാക്കിയ ശേഷം ഇയാളുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.
2005 ഡിസംബർ എട്ടിനായിരുന്നു പനിറും സംഘവും ബംഗ്ലാദേശിലെ ഉഡിച്ചിയിൽ ഭീകരാക്രമണം നടത്തിയത്. സാസ്‌കാരിക പരിപാടിയ്‌ക്കിടെ നടത്തിയ ആക്രമണത്തിൽ എട്ട് പേർ കൊല്ലപ്പെട്ടിരുന്നു. പിന്നീട് 2008 ൽ പിടിയിലായ ഇയാളെ വധശിക്ഷയ്‌ക്ക് വിധിച്ച് ജയിലിൽ അടയ്‌ക്കുകയായിരുന്നു. കഴിഞ്ഞ ജൂൺ 23 ന് വധ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പനിർ നൽകിയ അപേക്ഷ രാഷ്‌ട്രപതി തള്ളിയിരുന്നു.
Comments