ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,079 പേർക്കു കൂടി കൊറോണ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവിൽ 4,24,025 സജീവരോഗികളാണ് രാജ്യത്തുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 560 മരണം കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൊറോണ മുക്തിനിരക്ക് 97.31 ശതമാനമായി ഉയരുകയും ചെയ്തു. രാജ്യത്ത് ഇതുവരെ 31,064,908 പേർക്കാണ് കൊറോണ രോഗബാധ സ്ഥിരീകരിച്ചത്. ആകെ 413,123 പേർ മരിക്കുകയും ചെയ്തു.
399,695,879 പേർ ഇതുവരെ രോഗമുക്തി നേടി. രാജ്യത്ത് വാക്സിനേഷൻ പുരോഗമിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,212,557 പേരാണ് വാക്സിൻ സ്വീകരിച്ചത്. ഇതുവരെ രാജ്യത്ത് 399,695,879 പേർ വാക്സിനേഷന്റെ ഭാഗമായിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
Comments