ഗുവാഹത്തി : ഹിന്ദു ക്ഷേത്രം സന്ദർശിച്ച ബോളിവുഡ് താരം സാറ അലിഖാനെതിരെ തീവ്ര ഇസ്ലാമിസ്റ്റുകളുടെ സൈബർ ആക്രമണം. ഇസ്ലാമായിരിക്കേ അന്യമതസ്തരുടെ ആരാധനാലയം സന്ദർശിച്ചതിനാണ് സാറയ്‌ക്കെതിരെ പ്രതിഷേധം ഉയരുന്നത്. ഹിന്ദു ആരാധനാലയം സന്ദർശിച്ച സാറയ്‌ക്ക് ഇസ്ലാമായി തുടരാൻ യോഗ്യതയില്ലെന്നും മതമൗലിക വാദികൾ പറയുന്നു.
അസമിലെ കാമാഖ്യ മന്ദിറിലാണ് സാറ സന്ദർശനം നടത്തിയത്. സുഹൃത്തും ഒപ്പമുണ്ടായിരുന്നു. സുഹൃത്തുമൊത്ത് ദേവീ വിഗ്രഹത്തിന് മുൻപിൽ നിൽക്കുന്ന ചിത്രം സാറ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതോടെയാണ് തീവ്ര ഇസ്ലാമിസ്റ്റുകൾ രംഗത്ത് വന്നത്.
ഇസ്ലാമായ സാറ ഹിന്ദു ആരാധനാലയം സന്ദർശിച്ചത് വലിയ തെറ്റാണെന്നാണ് തീവ്ര ഇസ്ലാമിസ്റ്റുകൾ പറയുന്നത്. പേരിനൊപ്പമുള്ള അലി എടുത്തു മാറ്റണമെന്നും ചിലർ പറയുന്നു. തട്ടം ധരിക്കാത്തതിനും സാറയ്‌ക്കെതിരെ വിമർശനമുണ്ട്. ചിലർ ഭീഷണി മുഴക്കിയും രംഗത്ത് വന്നിട്ടുണ്ട്.
നേരത്തെയും ഹിന്ദു ആരാധനാലയങ്ങൾ സന്ദർശിച്ചതിന് സാറയ്‌ക്കെതിരെ തീവ്ര ഇസ്ലാമിസ്റ്റുകൾ രംഗത്ത് വന്നിരുന്നു. വൈഷ്‌ണോ ദേവി ക്ഷേത്രത്തിലും, കേദാർനാഥിലും സാറ സന്ദർശനം നടത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങൾ പങ്കുവെച്ചതോടെയാണ് വ്യാപക പ്രതിഷേധം ഉയർന്നത്. സഹോദരനൊപ്പം രക്ഷാബന്ധൻ ആഘോഷിച്ചതിനും സാറയ്‌ക്കെതിരെ വിമർശനം ഉയർന്നിരുന്നു.
Comments