ലഖ്‌നൗ: കൊറോണ മൂന്നാം തരംഗത്തിന്റെ ഭീഷണി കണക്കിലെടുത്ത് ഉത്തർപ്രദേശ് സർക്കാരും കൻവർ യാത്ര റദ്ദാക്കി. എന്നാൽ തീരുമാനം പുന:പരിശോധിക്കണമെന്നും നിയന്ത്രണങ്ങളോടെ തീർത്ഥാടനം അനുവദിക്കണമെന്നും വിശ്വ ഹിന്ദു പരിഷത്ത് അന്താരാഷ്‌ട്ര ജോയിന്റ് ജനറൽ സെക്രട്ടറി സുരേന്ദ്ര ജെയിൻ ആവശ്യപ്പെട്ടു.
കൊറോണ കേസുകൾ വർദ്ധിച്ചതിനെ തുടർന്ന് ഉത്തരാഖണ്ഡ് സർക്കാരും കൻവർ യാത്ര നിരോധിച്ചിരുന്നു. അതേസമയം, കൻവർ യാത്ര അനുവദിക്കാനുള്ള തീരുമാനം പുന: പരിശോധിക്കണമെന്ന് സുപ്രീംകോടതി ഉത്തർപ്രദേശ് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് സംസ്ഥാനത്ത് കർവർ യാത്രയ്‌ക്ക് അനുമതി നിഷേധിച്ചത്.
രാജ്യത്തെ ഐക്യത്തോടെ ബന്ധിപ്പിക്കുന്ന ഹിന്ദുക്കളുടെ വളരെ പ്രധാനപ്പെട്ട തീർത്ഥാടനമാണ് കൻവർ യാത്രയെന്ന് സുരേന്ദ്ര ജെയിൻ പറഞ്ഞു. കൊറോണ പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടുള്ള യാത്ര അനുവദിക്കണം എന്നും സുരേന്ദ്ര ജെയിൻ ആവശ്യപ്പെട്ടു.
ബക്രീദ് ആഘോഷത്തിന് കേരളത്തിൽ ഇളവ് പ്രഖ്യാപിച്ചതിനെതിരെ കോൺഗ്രസിന്റെ ദേശീയ നേതാക്കൾ ഉൾപ്പെടെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. കൻവർ തീർത്ഥാടന യാത്ര തെറ്റാണെങ്കിൽ ബക്രീദ് ആഘോഷവും ഈ സമയത്ത് തെറ്റാണെന്ന് കോൺഗ്രസ് വക്താവ് അഭിഷേക് മനു സിങ്വ് ട്വീറ്റ് ചെയ്തിരുന്നു.
Comments