വര്‍ഷകാല സമ്മേളനത്തില്‍ കുട ചൂടിയെത്തിയ പ്രധാനമന്ത്രിക്ക് പ്രശംസയുമായി കേന്ദ്ര സഹമന്ത്രി വി മുരളീധരനും ബോളിവുഡ് താരം കങ്കണയും ഉള്‍പ്പടെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ പ്രശസ്ത സംവിധായകന്‍ പ്രിയദര്‍ശനും പ്രധാനമന്ത്രിയ്‌ക്ക് പ്രശംസയുമായി എത്തിയിരിക്കുന്നു. പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിന് മഴയത്ത് സ്വയം കുട പിടിച്ചെത്തിയ നരേന്ദ്ര മോദിയുടെ ചിത്രം പങ്കുവെച്ചാണ് പ്രിയദര്‍ശന്‍ പ്രശംസിച്ചത്.
പ്രധാനമന്ത്രിയുടെ ഈ എളിമയെ താന്‍ അഭിനന്ദിക്കുന്നുവെന്നാണ് അദ്ദേഹം ചിത്രത്തിന് മുകളിലായി കുറിച്ചത്. നിമിഷ നേരങ്ങള്‍കൊണ്ടു തന്നെ അദ്ദേഹത്തിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. നിരവധി പേരാണ് പ്രിയദര്‍ശന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയത്. പ്രധാനമന്ത്രി എളിമയുളള വ്യക്തിയാണെന്നും, രാജ്യത്തിന്റെ ഉത്തമ പ്രധാനമന്ത്രിയാണെന്നുമുള്ള കമന്റുകളാണ് അദ്ദേഹത്തിന്റെ പോസ്റ്റിന് താഴെ നിറഞ്ഞത്.
പ്രധാനമന്ത്രിയെ പ്രശംസിച്ച പ്രിയദര്‍ശനെയും സോഷ്യൽ മീഡിയ അഭിനന്ദിച്ചിട്ടുണ്ട്. നിങ്ങളൊരു ഒരു നല്ല സംവിധായകനാണെന്നായിരുന്നു കമന്റുകള്‍. സിനിമയില്‍ ഒരു കഥാപാത്രത്തെ എങ്ങനെ ചിത്രീകരിക്കണമെന്ന് നിങ്ങള്‍ക്ക് അറിയാമെന്നും പ്രിയദര്‍ശന്റെ പോസ്റ്റിന് താഴെ ആരാധകര്‍ കുറിച്ചു. ഇപ്പോഴും അദ്ദേഹത്തിന്റെ പോസ്റ്റിന് താഴെ കമന്റുകള്‍ നിറയുകയാണ്.
















Comments