കൊല്ലം : കുണ്ടറ സ്വദേശിനിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ജി പത്മാകരനെതിരെ നടപടി സ്വീകരിച്ച് എൻസിപി. പത്മാകരനെ പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്തു. ജില്ലാ അദ്ധ്യക്ഷൻ എൻ രാജീവിനെയും സസ്‌പെൻഡ് ചെയ്തു.
സംഭവത്തിൽ പാർട്ടി കഴിഞ്ഞ ദിവസം പത്മാകരനെതിരെ അന്വേഷണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. എൻസിപി സംസ്ഥാന നിർവാഹക സമിതി അംഗമാണ് പത്മാകരൻ.
അതേസമയം പരാതിയിൽ പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി. വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനെതിരെയാണ് യുവതി പോലീസിന് മൊഴി നൽകിയിരിക്കുന്നത്. കേസ് ഒത്തുതീർപ്പാക്കാൻ മന്ത്രി ശ്രമിച്ചതായി യുവതി പോലീസിനോട് പറഞ്ഞു. സംഭവത്തിൽ ഗവർണർക്ക് പരാതി നൽകുമെന്നും യുവതി അറിയിച്ചിട്ടുണ്ട്.
പരാതി നൽകി 24 ദിവസങ്ങൾക്ക് ശേഷമാണ് പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്. സംഭവം വിവാദമായതോടെയാണ് അടിയന്തിരമായ പോലീസ് ഇടപെടൽ. കഴിഞ്ഞ മാസമാണ് യുവതി പത്മാകരനെതിരെ പരാതി നൽകിയത്.
Comments