ടോക്കിയോ: ഒളിംപിക്‌സ് നീന്തലിൽ ശക്തമായ മുന്നേറ്റം നടത്തിയിട്ടും സജൻ പ്രകാശ് പുറത്ത്. 100 മീറ്റർ ബട്ടർഫ്‌ലൈസ് ഇനത്തിലാണ് സജൻ ഹീറ്റിസിൽ രണ്ടാമനായത്. രണ്ടാമത്തെ ഹീറ്റ്‌സിലാണ് സജൻ മികച്ച പ്രകടനം നടത്തിയത്. എന്നാൽ ആകെ മത്സരിച്ച താരങ്ങളിൽ സെമിയിലെത്താനുള്ള മികച്ച സമയം കുറിയ്‌ക്കാനാകാത്തതാണ് നിരാശയായത്.
ഘാനയുടെ അബേകു ജാക്‌സണാണ് ഹീറ്റ്‌സിൽ ഒന്നാംസ്ഥാനത്ത് എത്തിയത്. 53.39 സെക്കന്റിലാണ് അബേകു ഫിനിഷിംഗ് പാഡ് തൊട്ടത്. തൊട്ടുപുറകേ 6 മൈക്രോസെക്കന്റ് വ്യത്യാസത്തിലാണ് സജൻ പ്രകാശ് രണ്ടാമതായത്. 53.45 സെക്കന്റാണ് സജൻ കുറിച്ച സമയം. 200 മീറ്റർ ബട്ടർഫ്‌ലൈ ഇനത്തിൽ സെമിയിലെത്താനുള്ള സജന്റെ ശ്രമം ഇത്തവണ വിജയം കണ്ടിരുന്നില്ല. ഹീറ്റ്‌സിൽ നാലാമതായ സജൻ മൊത്തം താരങ്ങളിൽ സമയ ക്രമമനുസരിച്ച് 24-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു.
















Comments