ന്യൂഡൽഹി : സിബിഎസ്ഇ പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 12,96,318 പേർ ഉപരിപഠനത്തിന് അർഹത നേടി. വിജയശതമാനത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ വർദ്ധനവുണ്ട്. വിദ്യാർത്ഥികൾക്ക് cbseresults.nic.in എന്ന വെബ്‌സൈറ്റിൽ നിന്ന് ഫലമറിയാം.
99.37 ആണ് ഇത്തവണത്തെ വിജയശതമാനം. ഇതിൽ ആൺകുട്ടികളുടെ വിജയശതമാനം 99.13 ഉം, പെൺകുട്ടികളുടേത് 99.67 ഉം ആണ്. ആകെ 13,04,561 പേരാണ് ഇക്കുറി സിബിഎസ്ഇ പരീക്ഷ എഴുതിയത്.
ഇതിൽ 70,004 വിദ്യാർത്ഥികൾക്ക് 95 ശതമാനത്തിൽ കൂടുതൽ മാർക്ക് ലഭിച്ചു. 150152 പേർക്ക് 90 നും 95 ഉം ശതമാനത്തിനിടയിൽ മാർക്ക് ലഭിച്ചിട്ടുണ്ട്. 30:30:40 എന്ന അനുപാതത്തിലാണ് അന്തിമ ഫലം നിർണ്ണയിച്ചത്.
പത്താം ക്ലാസിലെയും, പ്ലസ് വണ്ണിലെയും വാർഷിക ഫലവും, പ്ലസ്ടുവിലെ യൂണിറ്റ് ടെസ്റ്റ് /മിഡ് ടേം/ മോഡൽ പരീക്ഷാ ഫലങ്ങളുമാണ് പ്ലസ് ടു വാർഷിക ഫലത്തിനായി പരിഗണിച്ചത്. ഇതിന് പുറമേ സ്‌കൂളിന്റെ കഴിഞ്ഞ മൂന്ന് വർഷങ്ങളിലെ പരിഗണിച്ചിട്ടുണ്ട്.
Comments