കണ്ണൂർ : ഡെന്റൽ വിദ്യാർത്ഥിനി മാനസയെ കൊലപ്പെടുത്താൻ പ്രതി രാഖിൽ തോക്കുവാങ്ങിയത് ബീഹാറിൽ നിന്നെന്ന് സൂചന. രാഖിൽ സുഹൃത്തുക്കളുമൊന്നിച്ച് ബീഹാറിലേക്ക് പോയതിന്റെ വിവരങ്ങൾ പോലീസിന് ലഭിച്ചു. ജൂലൈ 12 നായിരുന്നു രാഖിൽ എറണാകുളത്തു നിന്നും ബീഹാറിലേക്ക് പോയത്.
ശല്യം രൂക്ഷമായതിനെ തുടർന്ന് മാനസയുടെ പിതാവ് രാഖിലിനെതിരെ പോലീസിൽ പരാതി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ജൂലൈ ഏഴിന് രാഖിലിനെ പോലീസ് വിളിപ്പിക്കുകയും, താക്കീത് നൽകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു ബീഹാർ യാത്ര. വിവിധ ഭാഷാ തൊഴിലാളികളെ കൊണ്ടുവരാനാണ് ബീഹാറിലേക്ക് പോകുന്നത് എന്നാണ് യുവാവ് വീട്ടുകാരോട് പറഞ്ഞിരുന്നത്.
ബീഹാറിൽ എത്തിയ രാഖിൽ എട്ട് ദിവസം അവിടെ തങ്ങി. ഈ കാലയളവിൽ നാലിടങ്ങളിലായാണ് രാഖിൽ തങ്ങിയത്. ഇതിനിടെ തോക്ക് സംഘടിപ്പിച്ചിരിക്കാമെന്നാണ് പോലീസ് നിഗമനം. ബീഹാറിൽ നിന്നും തോക്ക് ലഭിക്കുമെന്ന് ഇന്റർനെറ്റിൽ നിന്നാണ് രാഖിലിന് വിവരം ലഭിച്ചത്.
7.62 എംഎം പിസ്റ്റൽ ഉപയോഗിച്ചാണ് മാനസയെ കൊലപ്പെടുത്തിയത്. തോക്കുപയോഗിച്ച് ഏഴ് റൗണ്ട് വെടിയുതിർക്കാൻ സാധിക്കും. ആരംഭം മുതൽ തന്നെ തോക്ക് കേന്ദ്രീകരിച്ചായിരുന്നു കേസ് അന്വേഷണം.
Comments