മലപ്പുറം : ഡെന്റൽ വിദ്യാർത്ഥിനി മാനസയുടെ മരണത്തിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. ചങ്ങരംകുളം സ്വദേശി വിനീഷ് (33) ആണ് തൂങ്ങിമരിച്ചത്. വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം.
വീടിന്റെ അടുക്കളഭാഗത്താണ് യുവാവിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. വീട്ടിൽ ആരുമില്ലാത്ത നേരത്തായിരുന്നു ആത്മഹത്യ. സംഭവം ആദ്യം കണ്ട നാട്ടുകാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് എത്തി മൃതദേഹം താഴെയിറക്കി പോസ്റ്റ്‌മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
വിനീഷിന്റെ പക്കൽ നിന്നും ലഭിച്ച ആത്മഹത്യാ കുറിപ്പിൽ നിന്നുമാണ് മരണകാരണം വ്യക്തമായത്. ഞാൻ മരിക്കുന്നു. ഇതിൽ ആർക്കും പങ്കില്ല. മാനസ എന്ന കുട്ടിയുടെ മരണം എന്നെ വേദനിപ്പിച്ചു . അതുകാരണം മരിക്കുന്നുവെന്നാണ് ആത്മഹത്യാ കുറിപ്പിൽ പറയുന്നത്.
Comments