ന്യൂഡൽഹി : കൊറോണ പ്രതിരോധ വാക്‌സിനായ കൊവാക്‌സിന്റെ പരീക്ഷണം ബംഗ്ലാദേശിലും സംഘടിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ഇതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ട്. കൊവാക്‌സിന്റെ ഉപയോഗം ആഗോളതലത്തിൽ വർദ്ധിപ്പിക്കുക ലക്ഷ്യമിട്ടാണ് സർക്കാർ നീക്കം.
വാക്‌സിൻ പരീക്ഷണത്തിനായി ബംഗ്ലാദേശ് മെഡിക്കൽ റിസർച്ച് കൗൺസിൽ അംഗീകാരം നൽകിയിട്ടുണ്ട്. ബെയ്ഗണിൽ പരീക്ഷണങ്ങൾ നടത്താനാണ് അനുമതി. മറ്റ് നടപടികൾ പൂർത്തിയാകുന്ന മുറയ്‌ക്ക് വേഗത്തിൽ പരീക്ഷണം ആരംഭിക്കും.
കേന്ദ്രസർക്കാരിന്റെ ധനസാഹായത്തോടെയാണ് ബംഗ്ലാദേശിൽ പ്രതിരോധ വാക്‌സിന്റെ പരീക്ഷണങ്ങൾ സംഘടിപ്പിക്കുന്നത്. ഇതിനായുള്ള അംഗീകാരം നേരത്തെ കേന്ദ്രത്തിന് ലഭിച്ചിട്ടുണ്ട്. പരീക്ഷണവുമായി ബന്ധപ്പെട്ട് വിദേശകാര്യമന്ത്രാലയം, ഡിപ്പാർട്ട്‌മെന്റ് ഓഫ് ബയോടെക്‌നോളജി, ഭാരത് ബയോടെക് എന്നിവിടങ്ങളിലെ പ്രതിനിധികൾ ധാക്കയിൽ എത്തി ചർച്ച നടത്തിയിരുന്നു.
ഐസിഎംആറിന്റെ സഹകരണത്തോടെ ഭാരത് ബയോടെക്ക് വികസിപ്പിച്ച പ്രതിരോധ വാക്‌സിനാണ് കൊവാക്‌സിൻ. ഇതിന്റെ ഉപയോഗത്തിന് മറ്റ് രാജ്യങ്ങളിൽ അനുമതി ലഭിക്കുന്നതിനുള്ള ശ്രമങ്ങൾ കേന്ദ്രസർക്കാർ ഊർജ്ജിതമായി തുടരുകയാണ്.
















Comments