പത്തനംതിട്ട : റാന്നിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ. പെരുന്നാട് മാമ്പറ സ്വദേശി അജ്മൽ നാസറാണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് നടപടി.
17 കാരിയായ പെൺകുട്ടിയെ ആണ് നേതാവ് പീഡനത്തിന് ഇരയാക്കിയത്. ഡിവൈഎഫ്ഐ കിഴക്കേ മാമ്പറ യൂണിറ്റ് പ്രസിഡന്റാണ് അജ്മൽ. പെൺകുട്ടിയുടെ പിതാവ് ജില്ലാ പോലീസ് മേധാവിയ്ക്ക് നൽകിയ പരാതിയിലാണ് അജ്മലിനെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Comments