റായ്പൂർ : ഛത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകരാക്രമണം. ഭീകരർ നടത്തിയ ഐഇഡി ആക്രമണത്തിൽ 12 പേർക്ക് പരിക്കേറ്റു. ഖോട്ടിയയിൽ രാവിലെയോടെയായിരുന്നു സംഭവം.
വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന സംഘത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. നര്യൻപൂർ – ദന്തേവാഡ പാതയിലെത്തിയപ്പോഴായിരുന്നു സംഭവം. ആക്രമണത്തിൽ വാഹനം തകർന്നു.
പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരിൽ സ്ത്രീയും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
നര്യൻപൂരിൽ നിന്നും ദന്തേവാഡയിലേക്ക് പോകുകയായിരുന്നു സംഘമെന്ന് പോലീസ് പറഞ്ഞു. സുരക്ഷാ സേനയെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെ ന്നാണ് നിഗമനം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.
















Comments