കൊച്ചി : ഡെന്റൽ വിദ്യാർത്ഥിനി മാനസയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാൾകൂടി അറസ്റ്റിൽ. ടാക്സി ഡ്രൈവറായ മനീഷ് കുമാർ മോദി ആണ് അറസ്റ്റിലായത്. ബീഹാറിൽ എത്തിയ രഖിലിനും സംഘത്തിനും സഹായം നൽകിയത് ഇയാളാണ്.
ബസ്തർ സ്വദേശിയാണ് മനീഷ്. മാനസയെ കൊല്ലാൻ രഖിലിന് തോക്കു നൽകിയയാളെ രാവിലെ പോലീസ് അറസ്റ്റിലായിരുന്നു. ഇയാളിൽ നിന്നും ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിലാണ് മനീഷിനെ അറസ്റ്റ് ചെയ്തത്. പ്രധാന പ്രതിയായ ഇയാൾക്ക് കള്ളത്തോക്ക് നിർമ്മാണ സംഘവുമായി ബന്ധമുണ്ടെന്നാണ് പോലീസ് പറയുന്നത്.
തോക്ക് നിർമ്മാണ സംഘവുമായി രഖിലിനെ പരിചയപ്പെടുത്തി നൽകിയത് മനീഷ് ആണ്. ഇയാളുടെ ടാക്സിയാലിയുരുന്നു സംഘം സഞ്ചരിച്ചതെന്നും പോലീസ് വ്യക്തമാക്കുന്നു.
മുനകർ സ്വദേശിയായ സോനുകുമാർ ആണ് നേരത്തെ അറസ്റ്റിലായത്. ഇരുവരെയും നാളെ രാവിലെയോടെ കൊച്ചിയിൽ എത്തിക്കും.
Comments