ടോക്കിയോ: ഒളിമ്പിക്‌സിൽ ഇന്ത്യക്കായി സ്വർണ്ണമെഡൽ നേടുമെന്ന് ഒട്ടും പ്രതീക്ഷിച്ച തല്ലെന്ന് നീരജ് ചോപ്ര. ടോക്കിയോവിൽ സ്വർണ്ണം കഴുത്തിലണിഞ്ഞ ശേഷം പ്രതികരിക്കു കയായിരുന്നു ഇന്ത്യൻ താരം. ഇത് തീർത്തും അവിശ്വസനീയമെന്നാണ് നീരജ് പറഞ്ഞത്.
‘തീർത്തും അവിശ്വസനീയമായ നിമിഷമാണിത്. അത്‌ലറ്റിക്‌സിൽ ഇന്ത്യ ആദ്യമായിട്ടാണ് ഒരു സ്വർണ്ണമെഡൽ ഒളിമ്പിക്‌സിൽ നേടുന്നത്. ഇത് ഏറെ സന്തോഷം പകരുന്നു. ഇത്തവണ നമ്മളുടെ ആദ്യ സ്വർണ്ണമാണെന്നതും ഏറെ അഭിമാനം തോന്നുന്നു.’ 23 വയസ്സുമാത്രം പ്രായമുള്ള യുവസൈനികൻ പറഞ്ഞു.
ടോക്കിയോവിലെ ജാവലിൻ മത്സരത്തിലെ ആദ്യ റൗണ്ടിലെ പ്രകടനത്തിൽ തന്നെ നീരജ് ലോകചാമ്പ്യനായ വെക്ടറിനൊപ്പം മികവുകാട്ടി. ഫൈനലിലേക്ക് വെക്ടറിന് പിന്നാലെ രണ്ടാമനായിട്ടാണ് യുവതാരം പ്രവേശിച്ചത്. ഫൈനൽ റൗണ്ടിൽ തികഞ്ഞ ആത്മ വിശ്വാസത്തോടെ ഏറിഞ്ഞ നീരജിന്റെ ആദ്യ ശ്രമം 87.03 താണ്ടിയതോടെ ഇന്ത്യ മെഡലുറപ്പിച്ചു. രണ്ടാം ശ്രമത്തിൽ 87.58 ആക്കി ഉയർത്തിയതോടെ ആവേശം ഇരട്ടിച്ചു. വെറ്റർ നിരാശപ്പെടുത്തിയതും രണ്ടാം സ്ഥാനത്തേക്ക് കുതിച്ച ചെക് റിപ്പബ്ലിക് താരത്തിന് അവസാന രണ്ട് ശ്രമങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്‌ക്കാനാകാഞ്ഞതും നീരജിനെ സ്വർണ്ണമണിയിച്ചു.
Comments