ടോക്കിയോ: ടോക്കിയോ ഒളിമ്പിക്‌സിലെ ആദ്യ സ്വർണ്ണം ഇന്ത്യയുടെ എക്കാലത്തേും അത്‌ലറ്റിക്‌സ് പുരുഷ ഇതിഹാസ താരം മിൽഖാ സിംഗിന് സമ്മാനിച്ച് നീരജ് ചോപ്ര. ഇന്ത്യയുടെ അത്‌ലറ്റിക്‌സ് ഇതിഹാസം മിൽഖാ സിംഗിന്റെ ആഗ്രഹം താൻ നിറവേറ്റി. തനിക്ക് ലഭിച്ച ജാവലിൻ സ്വർണ്ണം മിൽഖാ സിംഗിന് സമർപ്പിക്കുന്നതായും നീരജ് ചോപ്ര പറഞ്ഞു.
ഞാൻ ഈ സ്വർണ്ണ മെഡൽ മിൽഖാ സിംഗിന് സമർപ്പിക്കുന്നു. അദ്ദേഹം എവിടേയോ ഇരുന്ന് എന്റെ പ്രകടനം കണ്ടിരിക്കും. 1960ലെ റോം ഒളിമ്പിക്‌സിൽ നാലാംസ്ഥാനം വരെ എത്തിയ ഇതിഹാത താരമാണ് മിൽഖാ. അദ്ദേഹത്തിന്റെ പൂർത്തിയാക്കാനാകാത്ത സ്വപ്‌നമാണ് ഇന്ന് യാഥാർത്ഥ്യമായതെന്നും നീരജ് പറഞ്ഞു.
ഈ വർഷം ജൂണിലാണ് മിൽഖാ സിംഗ് കൊറോണ ബാധയെ തുടർന്ന് മരണടഞ്ഞത്. താൻ ജീവിച്ചിരിക്കേ ഇന്ത്യയിലേക്ക് അത്‌ലറ്റിക്‌സിൽ ഒരു ഒളിമ്പിക്‌സ് സ്വർണ്ണം എത്തിക്കാൻ കായികതാരങ്ങൾക്കാകുമെന്ന പ്രതീക്ഷ മിൽഖാ സിംഗ് കായികതാരങ്ങളോട് പലപ്പോഴായി പങ്കുവെച്ചിരുന്നു. മിൽഖാസിംഗിനൊപ്പം പി.ടി.ഉഷയും ഒളിമ്പിക്‌സിൽ നാലാം സ്ഥാനത്ത് എത്തിയ താരമാണ്. 2008ൽ അഭിനവ് ബിന്ദ്രയ്‌ക്ക് ശേഷം 13 വർഷത്തെ കാത്തിരിപ്പി നൊടുവിലാണ് നീരജിലൂടെ ഇന്ത്യ രണ്ടാമത്തെ സ്വർണ്ണം ഒളിമ്പിക്‌സിൽ നേടുന്നത്.
Comments