ശ്രീനഗർ ; സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ശ്രീനഗറിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ത്രിവർണ പതാക ഉയർത്തും. ഇതുമായി ബന്ധപ്പെട്ട് ജമ്മു കശ്മീർ ഭരണകൂടം സ്‌കൂൾ എജ്യൂക്കേഷൻ ഡിപ്പാർട്ട്‌മെന്റിന് ഉത്തരവ് പുറപ്പെടുവിച്ചു. ഡിപ്പാർട്ട്‌മെന്റിന് കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പതാക ഉയർത്താനാണ് നിർദ്ദേശം.
ഭരണകൂടത്തിന്റെ ഉത്തരവ് സ്‌കൂൾ എജ്യുക്കേഷൻ ഡിപ്പാർട്ട്‌മെന്റ് ശ്രീനഗർ ചീഫ് എജ്യുക്കേഷൻ ഓഫീസർക്ക് കൈമാറി. 75ാം സ്വാതന്ത്ര്യദിനത്തിൽ സ്‌കൂൾ എജ്യൂക്കേഷൻ ഡിപ്പാർട്ടമെന്റിന് കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ത്രിവർണ പതാക ഉയർത്തണമെന്ന് ഉത്തരവിൽ പറയുന്നു.
കഴിഞ്ഞ ദിവസം എല്ലാ സ്‌കൂളുകളും ഏറ്റുമുട്ടലിൽ വീരമൃത്യുവരിച്ച സൈനികരുടെ പേരുകളായി പുനർനാമകരണം ചെയ്യാൻ ഭരണകൂടം ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ത്രിവർണപതാക ഉയർത്താൻ ഉത്തരവിട്ടത്.
Comments