വഡോദര: ഗുജറാത്തിലെ വഡോദരയിൽ വീട്ടിൽ അനധികൃതമായി സൂക്ഷിച്ച 14 നക്ഷത്ര ആമകളെ വനംവകുപ്പ് ഉദ്യോഗസ്ഥർ കണ്ടെടുത്തു. വനംവകുപ്പിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ വഡോദര റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇവയെ കണ്ടെടുത്തത്.
കൂടുകളിൽ അടച്ചിട്ട നിലയിലായിരുന്നു ആമകുഞ്ഞുങ്ങൾ. വന്യജിവി സംരക്ഷണ നിയമപ്രകാരം വീട്ടുകാർക്കെതിരെ കേസെടുത്തു.
2-3 ദിവസങ്ങൾക്കുള്ളിൽ ആമകുഞ്ഞുങ്ങളെ അവയുടെ ആവാസ കേന്ദ്രങ്ങളിലേക്കയക്കുമെന്ന് വഡോദര റേഞ്ച് ഫോറസ്റ്റ് ഓഫീസർ നിധി ദവെ അറിയിച്ചു.
ജൂൺ 14ന് ഉത്തർ പ്രദേശിലെ മണിക്പൂരിൽ സാകേത് എക്‌സ്പ്രസ്സിൽ വച്ച് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് 140 ആമകുഞ്ഞുങ്ങളെ കണ്ടെത്തിയിരുന്നു.
Comments