ന്യൂഡല്‍ഹി : ബോളിവുഡ് നടന് രണ്‍വീര്‍ സിങിന്റെ ജന്മദിനം ആരാധകര്‍ ആഘോഷിച്ചത് യുവതികള്‍ക്ക് തയ്യല്‍ മെഷിന് നല്കി. മധ്യപ്രദേശിലെ യുവതികള്‍ക്കാണ്
ആരാധകര്‍ തയ്യല്‍ മെഷിന് നല്‍കിയത്.
നിരവധി ആരാധകരും ആരാധന കൂട്ടായ്മയുമാണ് താരത്തിന്. ഏറ്റവും വലിയ ആരാധന കൂട്ടായ്മയായ രണ്‍വീര്‍ കാ ഫാന്‍ ക്ലബ് ആരാധകരാണ് മധ്യപ്രദേശിലെ യുവതികള്‍ക്ക സ്ത്രിശാക്തീകരണത്തിനായി തയ്യല്‍ മെഷിന് സമ്മാനമായി നല്‍കിയത്.
സ്ത്രകള്‍ക്ക് കൂടുതല്‍ പിന്തുണ നല്‍ക്കാനും മഹാമാരി സമയത്ത് സ്വാശ്രയശീലം വളര്‍ത്താനുമാണ് തയ്യല്‍ മെഷിന് സമ്മാനമായി നല്‍കിയതെന്ന് ആരാധകര്‍ പറഞ്ഞു. വീടുകളില്‍ മാത്രം ഒതുങ്ങി കൂടുന്ന സ്ത്രികള്‍ക്ക് ഇതൊരു വരുമാന മാര്‍ഗ്ഗമാണ്. എല്ലാ വര്‍ഷവും താരത്തിന്റെ ജന്മദിനം പ്രമാണിച്ച് രണ്‍വീര്‍ ഗ്രാം പ്രോഗ്രാമെന്ന പേരില്‍ പരിപാടികള്‍ നടത്താറുണ്ട്. കഴിഞ്ഞ വര്‍ഷം താരത്തിന്റെ ജന്മദിനത്തില് പ്രദേശത്തെ ഗ്രാമത്തിലെ പാവപ്പെട്ട 35 കുട്ടികള്‍ക്ക് കമ്പ്യൂട്ടര്‍ നല്‍കിയിരുന്നു.
Comments