തിരുവനന്തപുരം : വെള്ളറടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ. കൊല്ലയിൽ സ്വദേശി ജിജോ( ചക്കു) ആണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ പരാതിയിലാണ് നടപടി.
രണ്ട് മാസം മുൻപായിരുന്നു കേസിന് ആസ്പദമായ സംഭവം. ഫേസ്ബുക്ക് വഴിയാണ് ജിജോ പെൺകുട്ടിയെ പരിചയപ്പെട്ടത്. തുടർന്ന് സൗഹൃദം സ്ഥാപിക്കുകയായിരുന്നു. വീട്ടിലെത്തിയായിരുന്നു ജിജോ പീഡിപ്പിച്ചതെന്നാണ് പെൺകുട്ടിയുടെ പരാതിയിൽ പറയുന്നത്.
സംഭവത്തിൽ പോക്സോ നിയമ പ്രകാരമാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. കൊറോണ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Comments