കൊച്ചി : എല്ലാവര്‍ക്കും അഭിമാനിക്കാന്‍ ഉതകുന്ന നേട്ടമാണ് രാജ്യത്തിനായി ശ്രീജേഷ് സ്വന്തമാക്കിയതെന്ന് നടന്‍ മോഹന്‍ലാല്‍. രാജ്യത്തിനായി വെങ്കല മെഡല്‍ നേടിയ പി. ആര്‍. ശ്രീജേഷിനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചുകൊണ്ട് മോഹന്‍ലാല്‍ പറഞ്ഞ വാക്കുകളാണിത്.
സിനിമാ ചിത്രീകരണത്തിന് ഹൈദരാബാദിലാണ് താരം. കേരളത്തില്‍ തിരിച്ചെത്തിയിയ ശേഷം നേരില്‍ കാണാമെന്നും മോഹന്‍ലാല്‍ പറഞ്ഞു. ടോക്കിയോയില്‍ ഇന്ത്യക്കായി വെങ്കല മെഡന്‍ നേടിയ ശ്രീജേഷിനെ അഭിന്ദിക്കുന്നതിനായി നിരവധി പേരാണ് എത്തുന്നത്.
കഴിഞ്ഞ ദിവസം നടന്‍ മമ്മുട്ടി കിഴക്കമ്പലത്തുളള ശ്രീജേഷിന്റെ വീട്ടില്‍ നേരിട്ടെത്തി അഭിനന്ദിച്ചു. അപ്രതീക്ഷിതമായി വീട്ടിലെത്തിയ മമ്മുട്ടിക്ക് ശ്രീജേഷ് തന്റെ വെങ്കല മെഡല്‍ കാണിച്ചു. നിര്‍മ്മാതാവ് ആന്റോ ജോസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ എന്നിവരും മമ്മുട്ടിക്കൊപ്പം ഉണ്ടായിരുന്നു.
ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയ പുരുഷഹോക്കി ടീമിലെ ഗോള്‍കീപ്പര്‍ ആയിരുന്നു ശ്രീജേഷ്. ടോക്കിയോയിലെ പല മത്സരങ്ങളിലും മിന്നും സേവുകളുമായി ടീമിന്റെ രക്ഷക്കെത്തി. ടോക്കിയോയില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് കേരളത്തിലെത്തിയത്. നെടുമ്പാശ്ശേരി വിമാനത്താവളം മുതല്‍ സ്വന്തം നാടായ കിഴക്കമ്പലം വരെ ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്.
Comments