ശ്രീനഗര്‍: ജമ്മു കശ്മീരിലെ സിവില്‍ സെക്രട്ടേറിയറ്റ് പരിസരത്ത് പ്രവേശിക്കുന്നത് ഇനി എളുപ്പമാകില്ല. ജീവനക്കാര്‍ക്ക് പ്രത്യേക ക്യുആര്‍ കോഡ് ഉള്‍പ്പെട്ട തിരിച്ചറിയല്‍ കാര്‍ഡുകള്‍ സര്‍ക്കാര്‍ ഉടന്‍ നല്‍കും.
ജമ്മുവിലും ശ്രീനഗറിലും സിവില്‍ സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്ക് പ്രവേശനം സുഗമമാക്കുന്നതിനാണിത്. സുരക്ഷാ മേഖലകളില്‍ വ്യാജമോ അനാവശ്യമോ ആയ പ്രവേശനം തടയുന്നതിന് ഇത് സഹായിക്കും.
ജീവനക്കാരുടെ ഫോട്ടോയും മറ്റ് വിശദാംശങ്ങളും അടങ്ങിയ പേപ്പര്‍ കാര്‍ഡുകളാവും നല്‍കുക. ആറ് മാസമാണ് താല്‍ക്കാലിക തിരിച്ചറിയല്‍ കാര്‍ഡിന്റെ കാലാവധി.
ഇതിനുപുറമെ സെക്രട്ടേറിയറ്റിലെ വിവിധ വകുപ്പുകളില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ ദൈനംദിന ഹാജര്‍ നിരീക്ഷിക്കാന്‍ ഉദ്യോഗസ്ഥരുടെ ഒരു സംഘത്തെയും രൂപീകരിച്ചു.
Comments