അടുത്തയാഴ്ച അഞ്ച് ദിവസം ബാങ്ക് അവധിയായിരിയ്ക്കുമെന്ന് ആര് ബി ഐ. ഉപയോക്താക്കള്‍ ബാങ്കുമായി ബന്ധപ്പെട്ട പണമിടപാടുകള്‍ മുന്‍കൂട്ടി ചെയ്ത് ബുദ്ധിമുട്ട് ഒഴിവാക്കണമെന്ന് ആര് ബി ഐ നിര്‍ദ്ദേശിച്ചു.
ആഗസ്റ്റ് മാസം 15 ദിവസം മാത്രമേ ബാങ്കുകള്‍ പ്രവര്‍ത്തിക്കുകയുള്ളൂ. അവധി ദിവസങ്ങളില്‍ ഓണ്‍ലൈന്‍ ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമായിരിക്കുമെന്ന് ആര് ബി ഐ അറിയിച്ചു.
ആര് ബി ഐ പുറത്തുവിട്ട കലണ്ടര്‍ പ്രകാരം ആഗസ്റ്റ് മാസത്തില്‍ 15 ദിവസം ബാങ്ക് അവധിയാണ് ഇതില്‍ 8 ദിവസം കലണ്ടര്‍ പ്രകാരമുള്ള അവധികളും ബാക്കി ദിവസങ്ങള്‍ വാരാന്ത്യ അവധികളുമാണ്. എന്നിരുന്നാലും വിവിധ സംസ്ഥാനങ്ങളിലെ ബാങ്കിംഗ് പ്രവര്‍ത്തിദിവസങ്ങളില്‍ വ്യത്യാസമുണ്ടാകും.
സ്വാതന്ത്ര്യദിനം, ഓണം, ശ്രീകൃഷ്ണ ജയന്തി, അയ്യങ്കാളി ജയന്തി, ശ്രീനാരായണഗുരു ജയന്തി, എന്നീ ദിവസങ്ങളില്‍ ആര് ബി ഐ കലണ്ടര്‍ പ്രകാരം കേരളത്തില്‍ ബാങ്ക് അവധിയായിരിക്കും.
Comments