തൃശ്ശൂർ : ജയിലിൽ ഫോൺവിളിക്കുന്നതിനിടെ ടി പി വധക്കേസ് പ്രതി കൊടി സുനിയുടെ കൂട്ടാളിയെ കയ്യോടെ പൊക്കി പോലീസ്. വിയ്യൂർ സെൻട്രൽ ജയിലിലാണ് സംഭവം. അണവൂർ സ്വദേശിയായ സിജോയെ കൊലപ്പെടുത്തിയ കേസിൽ ജയിൽ കഴിയുന്ന ഗുണ്ടാ സംഘത്തിലെ അംഗമാണ് പിടിയിലായത്.
ജയിലിലെ ശുചിമുറിയിൽവെച്ചായിരുന്നു ഇയാൾ ഫോൺ ഉപയോഗിച്ചത്. ശുചിമുറിയ്‌ക്കകത്ത് ഒച്ചയടക്കിയുള്ള സംസാരം കേട്ടതിനെ തുടർന്ന് പോലീസുകാർ പരിശോധിച്ചപ്പോഴാണ് സംഭവം പിടിക്കപ്പെട്ടത്. തുടർന്ന് ഫോണും സിം കാർഡും പോലീസ് കസ്റ്റഡിയിൽ എടുത്തു.
സംഭവത്തിൽ ഇയാൾക്കെതിരെയും, മറ്റ് രണ്ട് സഹതടവുകാർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്യും. ഇയാളിൽ നിന്നും പിടിച്ചെടുത്ത ഫോണും സിംകാർഡും വിശദമായി പരിശോധിക്കും. ഫോണിൽ നിന്നും ജയിലിനുള്ളിൽവെച്ച കൊടി സുനി നടത്തുന്ന ക്വട്ടേഷൻ ഇടപാടുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് വിലയിരുത്തൽ.
വിയ്യൂർ ജയിലിലെ ബി ബ്ലോക്കിലാണ് ഇയാളും സംഘവുമുള്ളത്. ഇവിടെയുള്ള തടവുകാരിൽ നിന്നും ഇതിന് മുൻപും നിരവധി തവണ ഫോൺ പിടിച്ചെടുത്തിട്ടുണ്ട്.
Comments