മുംബൈ: മതിയായ പാര്‍ക്കിംഗ് സ്ഥലസൗകര്യമില്ലെങ്കില്‍ ആളുകളെ ഒന്നിലധികം സ്വകാര്യ വാഹനങ്ങള്‍ സ്വന്തമാക്കാന്‍ അനുവദിക്കരുതെന്ന് മുംബൈ ഹൈക്കോടതി. ചീഫ് ജസ്റ്റിസ് ദീപങ്കര്‍ ദത്ത, ജസ്റ്റിസ് ജി എസ് കുല്‍ക്കര്‍ണി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് പരാമര്‍ശം.പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ ആലോചിക്കുമ്പോള്‍ പാര്‍ക്കിംഗ് സ്ഥലമുണ്ടോ ഇല്ലയോ എന്ന് പരിശോധിക്കണമെന്നും കോടതി നിര്‍ദേശം.
മുംബൈ സ്വദേശിയും ആക്ടിവിസ്റ്റുമായ സന്ദീപ് താക്കൂര്‍ സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. മിക്ക അപ്പാര്‍ട്ട്മെന്റ് കോളനികളിലും ഇപ്പോള്‍ മതിയായ പാര്‍ക്കിംഗ് സ്ഥലസൗകര്യമില്ല. ഇത് താമസക്കാരെ കോളനി പരിസരത്തിന് പുറത്ത് പാര്‍ക്ക് ചെയ്യാന്‍ നിര്‍ബന്ധിതരാക്കുകയാണെന്നും താക്കൂര്‍ തന്റെ ഹര്‍ജിയില്‍ പറഞ്ഞു.
വാഹന പാര്‍ക്കിംഗിന് ശരിയായ നയം രൂപീകരിച്ചില്ലെങ്കില്‍ കുഴപ്പങ്ങള്‍ ഉണ്ടാകുമെന്നും ബെഞ്ച് കൂട്ടിചേര്‍ത്തു.രണ്ടാഴ്ചയ്ക്കുള്ളില്‍ പൊതുതാല്പര്യ ഹര്‍ജിക്ക് മറുപടി നല്കാന് അഭിഭാഷകന് മനീഷ് പാബിളിന് ഹൈക്കോടതി നിര്‍ദേശം നല്കി.
Comments