ബർലിൻ: ജർമ്മൻ ലീഗ് ചാമ്പ്യന്മാർക്ക് തുടക്കത്തിൽ തന്നെ നിരാശ. സീസണിന്റെ ആദ്യ മത്സരത്തിൽ ബയേണിന് സമനില കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു. മോൺഷൻഗ്ലാഡ്ബാ ക്ലബ്ബാണ് 1-1ന് ബയേണിനെ സമനിലയിൽ പിടിച്ചത്.
കളിയുടെ ആദ്യ പകുതിയിലാണ് രണ്ടു ഗോളുകളും പിറന്നത്. 10-ാം മിനിറ്റിൽ തന്നെ മോൺഷൻഗ്ലാഡ്ബാ മുന്നിലെത്തി. അലസാനേ പ്ലായാണ് മോൺഷൻഗ്ലാഡ്ബായ്‌ക്ക് വേണ്ടി ഗോൾ നേടിയത്. ആദ്യപകുതി അവസാനിക്കും മുന്നേ സീസണിലെ തന്റെ ആദ്യഗോൾ നേടിക്കൊണ്ട് സൂപ്പർതാരം റോബർട്ടോ ലെവൻഡോവ്‌സ്‌കി ബയേണിന്റെ രക്ഷകനായി. 42-ാം മിനിറ്റിലാണ് ലെവൻഡോവ്‌സ്‌കി സമനില ഗോൾ നേടിയത്.
കഴിഞ്ഞ സീസണിൽ ബയേണാണ് ലീഗ് ചാമ്പ്യന്മാരായത്. മോൺഷൻഗ്ലാഡ്ബാ നാലാം സ്ഥാനത്ത് എത്തിയ ടീമാണ്. സീസണിലെ രണ്ടാം ദിവസമായ ഇന്ന് ആറ് മത്സരങ്ങളാണ് നടക്കുന്നത്. കഴിഞ്ഞ സീസണിലെ രണ്ടാം സ്ഥാനക്കാരായ ഡോട്ട്മുണ്ടും ലീപ്‌സിഗും ലെവർ കൂസനും ഇന്ന് കളത്തിലിറങ്ങും.
















Comments