ന്യൂഡൽഹി: അടുത്ത ഒരു വർഷം വിദ്യാർത്ഥികൾ 75 മണിക്കൂറെങ്കിലും രാഷ്ട്ര നിർമ്മാണത്തിന് വേണ്ടി വിനിയോഗിക്കണമെന്ന് കേന്ദ്ര സാംസ്കാരിക മന്ത്രി ജി കിഷൻ റെഡ്ഡി. രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗ്രാമങ്ങളിലെ സ്വച്ഛ് ഭാരത് അഭിയാൻ മിഷനിൽ ക്യാമ്പയിനിൽ പങ്കെടുത്ത് ഗ്രാമങ്ങളിലെ പ്രതിനിധികളുമായി ചേർന്ന് ഒരോ വിദ്യാർത്ഥികളും പതാക ഉയർത്തണമെന്നും മന്ത്രി ആഹ്വാനം ചെയ്തു.
രാജ്യത്തിന്റെ പച്ചപ്പ് നിലനിർത്താൻ ചെടികളും മരങ്ങളും നട്ട് പിടിപ്പിക്കുക, അനാഥരായ കുട്ടികളെ പഠിപ്പിക്കുക, വൃദ്ധസദനങ്ങളിലെ പ്രായമായവരെ പരിചരിക്കുക, പാവപ്പെട്ടവരെ സഹായിക്കുക തുടങ്ങിയ പ്രവർത്തനങ്ങളിൽ എർപ്പെടണമെന്നും മന്ത്രി പറഞ്ഞു.
Comments