മുംബൈ: എക്‌സ്‌യൂവി 500യുടെ പിൻമുറക്കാരനായി എത്തിയ എക്‌സ്‌യൂവി 700യുടെ പ്രകാശനം കഴിഞ്ഞയുടൻ വാഹനത്തിന്റെ വിവിധ വെരിയന്റുകൾ വെളിപ്പെടുത്തി മഹീന്ദ്ര ആൻഡ് മഹീന്ദ്ര.
രണ്ട് വെരിയന്റുകളിലായാണ് എക്‌സ്‌യൂവി 700 എസ്‌യൂവി പ്രധാനമായും തയ്യാറാക്കിയിരിക്കുന്നത്. എംഎക്‌സ്, അഡ്രിനോക്സ് (എഎക്‌സ്) എന്നിവയാണവ. എഎക്‌സിനെ വീണ്ടും തരംതിരിച്ചിട്ടുണ്ട്-എഎക്‌സ്3, എഎക്‌സ്5, എഎക്‌സ്7.
11.99 ലക്ഷമാണ്( എക്‌സ് ഷോറൂം വില) പ്രാരംഭ വില. പെട്രോൾ, ഡീസൽ എഞ്ചിനുകളാണ് വാഹത്തിനുള്ളത്. 2.0 ലിറ്റർ എംസ്റ്റാലിയൻ ടർബോചാർജ്ഡ് പെട്രോളും 2.2 ലിറ്റർ എംഹൗക്ക് ഡീസലും. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ഓട്ടോമാറ്റിക് ടോർക്ക് കൺവെർട്ടർ യൂണിറ്റ് ഉൾപ്പെടും.
എംഎക്‌സ് പെട്രോൾ ബേയ്‌സ് വെരിയന്റിന് 11.99 ലക്ഷവും എംഎക്‌സ് ഡീസൽ ബേയ്‌സ് വെരിയന്റിന് 12.49 ലക്ഷവുമാണ് പ്രാരംഭ വില (എക്‌സ് ഷോറൂം വില). 7-ഇഞ്ച് ഇൻസ്ടമെന്റ് ക്ലസ്റ്റർ, 8-ഇഞ്ച് ഇൻഫോടെയ്മെന്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ, സ്മാർട്ട് ഡോർ ഹാൻഡിൽസ്, എൽഇഡി ടെയിൽലാമ്പ, സ്റ്റിയറിങ്ങ് മൗണ്ട് സ്വിച്ചസ്, ടേൺ ഇൻഡിക്കേറ്ററുകളോടുകൂടിയ പവർ അഡ്ജസ്റ്റ് ഒആർവിഎം, 17-ഇഞ്ച് സ്റ്റീൽ വീൽസ് എന്നിവ ഈ മോഡലിനൊപ്പം ലഭിക്കും.
എഎക്‌സ്3 പെട്രോൾ വെരിയന്റിന് 13.99 ലക്ഷമാണ് പ്രാരംഭ വില. ഡീസൽ വെരിയന്റിന്റെ വില പുറത്തുവന്നിട്ടില്ല. ഡ്യുവൽ എച്ഡി 10.25-ഇഞ്ച് ഇൻഫോടെയ്മെന്റ്, 10.25-ഇഞ്ച് ഡിജിറ്റൽ ക്ലസ്റ്റർ, കവറുകളോടുകൂടിയ 17-ഇഞ്ച് സ്റ്റീൽ വീൽസ്, ആമസോൺ അലക്‌സ എന്നിങ്ങനെയുള്ള സൗകര്യങ്ങൾ ഈ വെരിയന്റിലുണ്ട്.
എഎക്‌സ്5 പെട്രോൾ വെരിയന്റിന് 14.99 ലക്ഷമാണ് പ്രാരംഭ വില.
എഎക്‌സ്3 വെരിയന്റിൽ ലഭിക്കുന്ന എല്ലാ സൗകര്യങ്ങൾക്കു പുറമേ, സ്‌കൈറൂഫ്, 17-ഇഞ്ച് ഡയമണ്ട് കട്ട് അലോയി വീൽസ്, കർട്ടൻ എയർബാഗ്, എൽഇഡി ക്ലിയർ- വ്യൂ ഹെഡ്‌ലാമ്പ്, കോർണറിങ്ങ് ലാമ്പ് എന്നിവയും എഎക്‌സ്5ന് ലഭിക്കും.
എഎക്‌സ്7ന്റെ വില വൈകാതെ പുറത്തുവരും. എഎക്‌സ്5നുള്ള സൗകര്യങ്ങളോടൊപ്പം അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (എഡിഎഎസ്), ഡ്രൈവർ ഉറങ്ങിയാൽ അറിയിക്കാനായി ഡ്രൗസിനെസ് ഡിറ്റക്ഷൻ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, 18-ഇഞ്ച് ഡയമണ്ട് കട്ട് അലോയി വീൽസ്, സൈഡ് എയർബാഗ് എന്നിവ ഈ മോഡലിന്റെ ചില പ്രധാന സൗകര്യങ്ങളാണ്.
വളരെ അധികം പ്രതീക്ഷകളോടെയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര എക്‌സ്‌യൂവി 700 പുറത്തിറക്കിയത്. മൂന്ന് ഡ്രൈവ് മോഡുകളാണ് വാഹനത്തിനുള്ളത്. സിപ്പ്, സാപ്പ്, സൂം എന്നിവയാണവ.
മഹീന്ദ്രയുടെ പുതിയ ലോഗോയുമായി പുറത്തിറക്കുന്ന ആദ്യ വാഹനമാണ് എക്‌സ്‌യൂവി 700. അലക്സ എഐയോടുകൂടിയ ആദ്യ എസ്‌യൂവി എന്ന പ്രത്യേകത കൂടിയുണ്ട് ഈ വാഹനത്തിന്.
















Comments