തിരുവനന്തപുരം : ഒക്ടോബറിൽ നടക്കാനിരുന്ന പരീക്ഷകൾ പിഎസ്‌സി മാറ്റി. എൽഡിസി, എൽജിഎസ് പരീക്ഷകളാണ് മാറ്റിയത്. നവംബറിലേക്കാണ് പിഎസ്‌സി പരീക്ഷകൾ മാറ്റി നിശ്ചയിച്ചത്.
ഒക്ടോബർ 23 ന് നിശ്ചയിച്ചിരുന്ന എൽഡിസി പരീക്ഷകൾ നവംബർ 20 ന് നടക്കും ഒക്ടോബർ 30 ന് നിശ്ചയിച്ചിരുന്ന ലാസ്റ്റ് ഗ്രേഡ് പരീക്ഷകൾ നവംബർ 27 നാണ് നടക്കുക. പരീക്ഷ എഴുതുന്ന ഉദ്യോഗാർത്ഥികളുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിൽ കൂടുതൽ ക്രമീകരണങ്ങൾ ആവശ്യമാണ്. ഇതേ തുടർന്നാണ് പരീക്ഷകൾ മാറ്റി നിശ്ചയിച്ചതെന്ന് പിഎസ്‌സി അറിയിച്ചു.
Comments