കൊച്ചി : ഗതാഗത നിയമ ലംഘനത്തിന് ഇ ബുൾജെറ്റ് വ്‌ളോഗർമാരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ഇട്ടവർക്കെതിരെ കേസ്. പ്രകോപനകരമായ പോസ്റ്റിട്ടവർക്കെതിരെയാണ് നടപടി. കണ്ണൂർ സൈബർ പോലീസാണ് കേസ് എടുത്തത്.
ഇവരുടെ അക്കൗണ്ടുകൾ പോലീസ് നിരീക്ഷിച്ചുവരികയാണ്. സമൂഹമാദ്ധ്യമങ്ങളിൽ പ്രകോപനപരമായ വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെയും നടപടിയുണ്ടാകും. സർക്കാർ സംവിധാനങ്ങളെ ഭീഷണിപ്പെടുത്തിയതിനാണ് ഇവർക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
കഴിഞ്ഞ ആഴ്ചയാണ് വ്‌ളോഗർമാരായ എബിൻ, ലിബിൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ പോലീസിനെയും, മോട്ടോർവാഹന വകുപ്പിനെയും അധിക്ഷേപിച്ചും ഭീഷണിപ്പെടുത്തിയും നിരവധി പോസ്റ്റുകളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ ആളുകൾ പ്രചരിപ്പിച്ചത്. കേരളം കത്തിക്കുമെന്നും, പോലീസ് സ്റ്റേഷൻ ആക്രമിക്കുമെന്നുമുള്ള തരത്തിലുള്ള ഭീഷണികളും ഉയർന്നിരുന്നു. എന്നാൽ ഇത് ഇപ്പോഴും തുടരുന്ന സാഹചര്യത്തിലാണ് നടപടി.
















Comments