ന്യൂഡൽഹി: രാജ്യത്ത് ഡീസൽ വില വീണ്ടും കുറഞ്ഞു. 20 പൈസയാണ് കുറഞ്ഞത്.തുടർച്ചയായ രണ്ടാം ദിവസമാണ് ഡീസൽ വില കുറഞ്ഞത്. ഇതോടെ സംസ്ഥാനത്ത് ഡീസലിന് 94.29 രൂപയായി. ഇന്നലെയും ഡീസലിന് വില കുറഞ്ഞിരുന്നു. ഇന്നലെ 22 പൈസയാണ് ഡീസലിന് കുറഞ്ഞത്.പെട്രോൾ വില മാറ്റമില്ലാതെ തുടരുകയാണ്.
ഡൽഹിയിൽ 101.84 രൂപയാണ് ഒരു ലിറ്റർ പെട്രോളിന്. ഡീസൽ ഇരുപത് പൈസ കുറഞ്ഞ് ലിറ്ററിന് 89.47 രൂപയായി. ഇന്നലെ ഒരു ലിറ്റർ ഡീസലിന് 89.67 രൂപയായിരുന്നു വില. മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് 107.83 രൂപയും ഡീസൽ ലിറ്ററിന് 97.04 രൂപയുമാണ് വില. ഇന്നലെ ലിറ്ററിന് 97.24 രൂപയായിരുന്നു ഡീസലിന് വില.
രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണവില ബാരലിന് 69 ഡോളറാണ്. ലോകത്ത് കൊറോണ മഹാമാരി പടരുന്നതും മോശം സാമ്പത്തിക വളർച്ചയുമാണ് എണ്ണ വില താഴ്ന്നു നിൽക്കാൻ കാരണം.
Comments