ന്യൂഡൽഹി: അമിതാഭ് ബച്ചൻ അവതരിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സെലിബ്രിറ്റി ശബ്ദം ഇന്ന് മുതൽ ലഭ്യമാണെന്ന് ആമസോൺ പ്രഖ്യാപിച്ചു. ആമസോൺ ഷോപ്പിംഗ് ആപ്പിലെ മൈക്ക് ഐക്കൺ അമർത്തിക്കൊണ്ട് ഇന്ത്യൻ ഉപഭോക്താക്കൾക്ക് അവരുടെ എക്കോ സ്മാർട്ട് ഡിസ്പ്ലേകളിലും സ്പീക്കറുകളിലും ബച്ചന്റെ ശബ്ദം ചേർക്കാൻ സാധിക്കും. ആൻഡ്രോയിഡ് ആപ്പിന് മാത്രമാണ് ഈ ഫീച്ചർ ലഭ്യമാകുന്നത്.
പ്രതിവർഷം വെറും 149 രൂപയ്ക്ക്, അമിതാഭ് ബച്ചൻ തിരഞ്ഞെടുത്ത ഉള്ളടക്കത്തിലേക്ക് പ്രവേശനം ലഭിക്കും. അദ്ദേഹത്തിന്റെ ജീവിതത്തിലെ കഥകൾ, പ്രചോദം നൽകുന്ന വാക്കുകൾ എന്നിവയും കേൾക്കാനാകും.
കൂടാതെ, ഉപഭോക്താക്കൾക്ക് പാട്ടുകൾ പ്ലേ ചെയ്യാനും അലാറങ്ങൾ സജ്ജമാക്കാനും കാലാവസ്ഥ അപ്ഡേറ്റുകൾ അറിയാനും അമിത് ജിയോട് ആവശ്യപ്പെടാൻ സാധിക്കും.
‘അലക്സയിൽ എന്റെ ശബ്ദം അവതരിപ്പിക്കാൻ ആമസോണിനൊപ്പം പ്രവർത്തിക്കുന്നത് ശബ്ദ സാങ്കേതികവിദ്യയുടെയും കലാപരമായ സർഗ്ഗാത്മകതയുടെയും മാന്ത്രികത ഒരുമിച്ച് കൊണ്ടുവരുന്നതിൽ ഒരു പുതിയ അനുഭവമായിരുന്നു’ എന്ന് ആമസോണിനൊപ്പം പ്രവർത്തിക്കുന്നതിനെക്കുറിച്ച് അമിതാഭ് ബച്ചൻ സംസാരിച്ചു.
Comments