ന്യൂഡൽഹി: ഡൽഹിയിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിൽ 35കാരിയെ പീഡിപ്പിച്ചു ചെയ്തു. ഡൽഹി ശാസ്ത്രി നഗറിലാണ് സംഭവം. ഇരയുടെ പരാതിയെ തുടർന്ന് രണ്ട് പേരെ അറസ്റ്റ് ചെയ്തതായി ഡൽഹി പോലീസ് അറിയിച്ചു. ഓഗസ്റ്റ് 16നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ കാറിന്റെ നമ്പർ ലഭിച്ചു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രണ്ട് പേർ അറസ്റ്റിലാകുന്നത്. നോയിഡ സ്വദേശിയായ നിതിൻ, രോഹിത്ത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
രോഹിത്തും നിതിനും വളരെക്കാലമായി സുഹൃത്തുക്കൾ ആയിരുന്നു. ജോലി സംഘടിപ്പിച്ച് നൽകാമെന്ന് പറഞ്ഞാണ് യുവതിയെ രോഹിത് ഡൽഹിയിലേക്ക് കൊണ്ടുവന്നത്. നിതിനും അന്ന് അവരെ അനുഗമിച്ചിരുന്നു. പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി പോലീസ് അറിയിച്ചു.
കുറ്റക്കാർക്കെതിരേ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376 (ഡി) (കൂട്ട ബലാത്സംഗം) 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ) എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. അതേസമയം കേസിൽ കൂടുതൽ പ്രതികളുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.
Comments