കാബൂൾ: താലിബാന്‍ ഭീകരരുടെ ക്രൂരതയയ്‌ക്ക് ഇരയായവരില്‍ അഫ്ഗാനിലെ വംശീയ ന്യൂനപക്ഷമായ ഹസാരകളും. ഗസ്‌നി പ്രവിശ്യയിലെ മാലിസ്ഥാൻ ജില്ലയിലെ മുന്ദാരക്ത് ഗ്രാമത്തിലെ ഹസാരകളെയാണ് ഭീകരർ കൊന്നൊടുക്കിയത്. ആയുധധാരികളായ താലിബാൻ ഭീകരർ ഹസാരാ വിഭാഗത്തിൽപ്പെട്ട ഒമ്പത് പേരെ വെടിവച്ചു കൊല്ലപ്പെടുത്തുകയായിരുന്നു. ഇവരുടെ ഭവനങ്ങൾ കൊളളയടിച്ച ശേഷമാണ് ഭീകരർ വെടിയുതിർത്തത്.
ജൂലായ് 4നും 6നും ഇടയിലാണ് കൂട്ടക്കൊല നടന്നതെന്ന് അന്താരാഷ്‌ട്ര മനുഷ്യാവകാശ സംഘടന ആംനെസ്റ്റി ഇന്റർനാഷണൽ അറിയിച്ചു. ഇത്രയും ദിവസം കൂട്ടക്കൊല പുറംലോകത്ത് നിന്ന് മറച്ചുവയ്‌ക്കുകയായിരുന്നു. താലിബാന്റെ വികൃതമായ മുഖം വെളിവാക്കുന്നതാണ് ഗസ്‌നി പ്രവിശ്യയിലെ കൂട്ടക്കൊലയെന്ന് ആംനെസ്റ്റി വ്യക്തമാക്കി. കൂട്ടക്കൊലയുടെ ദൃശ്യങ്ങളും പുറത്ത് വന്നു തുടങ്ങിയിട്ടുണ്ട്.
ഹസാരകളെ ലക്ഷ്യമാക്കി എത്തിയ ഭീകരരെ അഫ്ഗാൻ സൈന്യം തടഞ്ഞു. ഇരുപക്ഷവും തമ്മിലുണ്ടായ യുദ്ധത്തെതുടർന്ന് മലമുകളിലേക്ക് രക്ഷപ്പെട്ട ഹസാരകൾ ദിവസങ്ങൾക്ക് ശേഷം ഭക്ഷണ സാധനങ്ങൾ ശേഖരിക്കുന്നതിനായി സ്വന്തം വീടുകളിലേക്ക് മടങ്ങുകയായിരുന്നു. അതിനിടെ അഫ്ഗാൻ സൈന്യം യുദ്ധം അവസാനിച്ചിരുന്നു. ഇക്കാര്യം അറിയാതെ ഗ്രാമത്തിൽ എത്തിയ ഹസാരകൾ കണ്ടത് വീടുകൾ കൈയേറിയ താലിബാൻകാരെയാണ്. ഹസാരകളെ നേരിൽ കണ്ട താലിബാൻകാർ ക്രൂരമായി പീഡിപ്പിച്ച ശേഷം വെടിവച്ച് കൊല്ലുകയായിരുന്നുവെന്ന് ദൃസാക്ഷികൾ പറഞ്ഞു.
ആറ് പേരെ വെടിവച്ച് കൊല്ലപ്പെടുത്തിയ ഭീകരർ മൂന്ന് പേരെ നിഷ്ഠൂരമായി പീഡനത്തിന് ഇരയാക്കിയശേഷമാണ് വധിച്ചത്. ഹസാരകൾ അഫ്ഗാനിസ്ഥാനിലെ മൂന്നാമത്തെ വലിയ ഗോത്ര വിഭാഗമാണ്. ഷിയാ വിഭാഗത്തിൽപ്പെട്ട ഇവർ നൂറ്റാണ്ടുകളായി അടിച്ചമർത്തലും വിവേചനവും നേരിടുന്നവരാണ്.
















Comments