ഹസാരകളെയും വെറുതെ വിടാതെ താലിബാൻ ഭീകരർ; കൂട്ടക്കൊലയിൽ പൊലിഞ്ഞത് ഒമ്പത് ജീവനുകൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഹസാരകളെയും വെറുതെ വിടാതെ താലിബാൻ ഭീകരർ; കൂട്ടക്കൊലയിൽ പൊലിഞ്ഞത് ഒമ്പത് ജീവനുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2021, 04:23 pm IST
Facebook
Twitter
WhatsAppTelegram

കാബൂൾ: താലിബാന്‍ ഭീകരരുടെ ക്രൂരതയയ്‌ക്ക് ഇരയായവരില്‍ അഫ്ഗാനിലെ വംശീയ ന്യൂനപക്ഷമായ ഹസാരകളും. ഗസ്‌നി പ്രവിശ്യയിലെ മാലിസ്ഥാൻ ജില്ലയിലെ മുന്ദാരക്ത് ഗ്രാമത്തിലെ ഹസാരകളെയാണ് ഭീകരർ കൊന്നൊടുക്കിയത്. ആയുധധാരികളായ താലിബാൻ ഭീകരർ ഹസാരാ വിഭാഗത്തിൽപ്പെട്ട ഒമ്പത് പേരെ വെടിവച്ചു കൊല്ലപ്പെടുത്തുകയായിരുന്നു. ഇവരുടെ ഭവനങ്ങൾ കൊളളയടിച്ച ശേഷമാണ് ഭീകരർ വെടിയുതിർത്തത്.

ജൂലായ് 4നും 6നും ഇടയിലാണ് കൂട്ടക്കൊല നടന്നതെന്ന് അന്താരാഷ്‌ട്ര മനുഷ്യാവകാശ സംഘടന ആംനെസ്റ്റി ഇന്റർനാഷണൽ അറിയിച്ചു. ഇത്രയും ദിവസം കൂട്ടക്കൊല പുറംലോകത്ത് നിന്ന് മറച്ചുവയ്‌ക്കുകയായിരുന്നു. താലിബാന്റെ വികൃതമായ മുഖം വെളിവാക്കുന്നതാണ് ഗസ്‌നി പ്രവിശ്യയിലെ കൂട്ടക്കൊലയെന്ന് ആംനെസ്റ്റി വ്യക്തമാക്കി. കൂട്ടക്കൊലയുടെ ദൃശ്യങ്ങളും പുറത്ത് വന്നു തുടങ്ങിയിട്ടുണ്ട്.

ഹസാരകളെ ലക്ഷ്യമാക്കി എത്തിയ ഭീകരരെ അഫ്ഗാൻ സൈന്യം തടഞ്ഞു. ഇരുപക്ഷവും തമ്മിലുണ്ടായ യുദ്ധത്തെതുടർന്ന് മലമുകളിലേക്ക് രക്ഷപ്പെട്ട ഹസാരകൾ ദിവസങ്ങൾക്ക് ശേഷം ഭക്ഷണ സാധനങ്ങൾ ശേഖരിക്കുന്നതിനായി സ്വന്തം വീടുകളിലേക്ക് മടങ്ങുകയായിരുന്നു. അതിനിടെ അഫ്ഗാൻ സൈന്യം യുദ്ധം അവസാനിച്ചിരുന്നു. ഇക്കാര്യം അറിയാതെ ഗ്രാമത്തിൽ എത്തിയ ഹസാരകൾ കണ്ടത് വീടുകൾ കൈയേറിയ താലിബാൻകാരെയാണ്. ഹസാരകളെ നേരിൽ കണ്ട താലിബാൻകാർ ക്രൂരമായി പീഡിപ്പിച്ച ശേഷം വെടിവച്ച് കൊല്ലുകയായിരുന്നുവെന്ന് ദൃസാക്ഷികൾ പറഞ്ഞു.

ആറ് പേരെ വെടിവച്ച് കൊല്ലപ്പെടുത്തിയ ഭീകരർ മൂന്ന് പേരെ നിഷ്ഠൂരമായി പീഡനത്തിന് ഇരയാക്കിയശേഷമാണ് വധിച്ചത്. ഹസാരകൾ അഫ്ഗാനിസ്ഥാനിലെ മൂന്നാമത്തെ വലിയ ഗോത്ര വിഭാഗമാണ്. ഷിയാ വിഭാഗത്തിൽപ്പെട്ട ഇവർ നൂറ്റാണ്ടുകളായി അടിച്ചമർത്തലും വിവേചനവും നേരിടുന്നവരാണ്.

 

Tags: Talibanmassacre
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies