ന്യൂഡൽഹി: ഐ.പി.എല്ലിന്റെ 2021 സീസണിന്റെ ആരവം അറിയിച്ച് ധോണിയുടെ വീഡിയോ. 14-ാം എഡീഷൻ ദുബായിൽ ഗംഭീരമാകുമെന്ന സൂചന നൽകുന്ന ധോണി വീഡിയോ ഐ.പി.എല്ലാണ് പുറത്തിറക്കിയത്. ആരാധകർക്ക് ആവേശമാകുന്ന ലുക്കിലാണ് ധോണി.
https://twitter.com/IPL/status/1428680713289744392/video/1
ശരിക്കുള്ള ചിത്രം ഇനി വരാനിരിക്കുന്നതേയുള്ളു എന്ന ഹിന്ദി വാചകം പറഞ്ഞുകൊണ്ടാണ് ധോണിയുടെ വരവ്. തലമുടി കളറാക്കി നക്ഷത്രങ്ങൾ നിറഞ്ഞ നിറം കോരിയൊഴിച്ച കോട്ടുമിട്ട ധോണിയുടെ വരവ് ഹോളിവുഡ് സിനിമാ സ്റ്റൈലിലാണ്. ഇടവേളയ്ക്ക് ശേഷമെത്തും ശരിക്കുള്ള കൊടുങ്കാറ്റെന്നാണ് ധോണിയുടെ കഥാപാത്രം വിളിച്ചു പറയുന്നത്. ഡ്രാമയുണ്ട്, സസ്പെൻസുണ്ട്, ക്ലൈമാക്സുണ്ടെന്നും വിളംബരം ചെയ്യുകയാണ് ക്യാപ്റ്റൻ കൂൾ. തന്റെ കരുത്തായ ഹെലികോപ്റ്റർ ഷോട്ടുമുണ്ടെന്നും ധോണി ആരാധകരെ ഓർമ്മിപ്പിക്കുന്നു. ഹിറ്റ്മാനായ രോഹിതിന്റെ വരവും വീഡിയോയിലൂടെ ധോണിയെക്കൊണ്ട് ഐ.പി.എൽ രസകരമായി വിളംബരം ചെയ്യുകയാണ്. വീടുകൾക്ക് മുന്നിലൂടെ പ്രചരണം നടത്തുന്ന പഴയകാല ഹിന്ദി സിനിമാ രംഗത്തെ വെല്ലുന്ന തരത്തിലാണ് പരസ്യം.
സെപ്തംബർ 19ന് നടക്കാനിരിക്കുന്ന ഐ.പി.എൽ മത്സരങ്ങളുടെ വിളംബരമാണ് ഐ.പി.എൽ ധോണിയെ ഉപയോഗിച്ച് ട്വിറ്ററിലൂടെ പ്രചരിപ്പിക്കുന്നത്.
















Comments