ഗുവഹട്ടി: ഒളിമ്പിക് വനിതാ ബോക്‌സിംഗ് വെങ്കല മെഡൽ ജേതാവ് ലവ്‌ലിന ബോർഗോഹെയ്‌ന് തങ്ങളുടെ ഏറ്റവും പുതിയ മോഡലായ കിഗർ സമ്മാനിച്ച് കാർ നിർമ്മാതാക്കളായ റെനോ. ഗുവഹട്ടിയിൽ നടന്ന ചടങ്ങിൽ റെനോ സെയിൽസ് ആൻഡ് മാർക്കറ്റിങ്ങ് വൈസ് പ്രസിഡന്റ് സുധീർ മൽഹോത്രയാണ് കാർ സമ്മാനിച്ചത്.
ഒളിമ്പിക്‌സ് വേദിയിൽ ഇന്ത്യയുടെ യശസ്സ് ഉയർത്തിയ ലവ്‌ലിന രാജ്യത്തിന്റെ അഭിമാനമാണെന്നും ഇനിയും അവരുടെ പ്രകടനങ്ങളിലൂടെ രാജ്യത്തിന്റെ കീർത്തി വർധിക്കുമെന്നും മൽഹോത്ര പറഞ്ഞു.
തനിക്ക് ഡ്രൈവിങ്ങ് അറിയാമെന്നും കാർ വീട്ടിലേക്ക് കൊണ്ടുപോയി അച്ഛനു നൽകുമെന്നും ലവ്‌ലിന മാദ്ധ്യമങ്ങളോട് പറഞ്ഞു.
പാരിസ് ഒളിമ്പിക്‌സിൽ ഇന്ത്യക്കായി സ്വർണ്ണ മെഡൽ നേടാനുള്ള പരിശ്രമങ്ങൾ ആരംഭിച്ചു അതിനാൽ തനിക്ക് ഡ്രൈവിംഗിന് കൂടുതൽ സമയം ലഭിക്കില്ല. എന്നാലും പുതിയ കാറിൽ തന്റെ മാതാപിതാക്കളെ കൊണ്ടുപോകാൻ ആഗ്രഹിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
ലവ്‌ലിനക്കു പുറമേ മീരാഭായ് ചാനുവിനും കിഗർ സമ്മാനമായി നൽകിയിരുന്നു.
ഫെബ്രുവരി 2021ലാണ് റെനോ കിഗർ പുറത്തിറക്കിയത്. 5.64 ലക്ഷം മുതൽ 10.09 ലക്ഷം വരെയാണ് വാഹനത്തിന്റെ വില.
















Comments