ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ വെൺമണിയിൽ സ്കൂട്ടർ അപകടത്തിൽപ്പെട്ട് മൂന്നു യുവാക്കൾ മരിച്ചു. മാവേലിക്കര സ്വദേശികളായ ഗോപൻ, അനീഷ്, ബാലു എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു അപകടം.
സുഹൃത്തുക്കളായ മൂന്ന് പേരും സഞ്ചരിച്ച സ്കൂട്ടർ പോസ്റ്റിലിടിക്കുകയായിരുന്നു. മൂന്ന് പേരെയും ഉടൻ തന്നെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Comments