റായ്പൂർ : ഛത്തീസഗഡിൽ കമ്യൂണിസ്റ്റ് ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ച് സുരക്ഷാ സേന. സുക്മ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് കമ്യൂണിസ്റ്റ് ഭീകരരെയാണ് വധിച്ചത്. രാവിലെയോടെയായിരുന്നു ഏറ്റുമുട്ടൽ ആരംഭിച്ചത്.
സുക്മയിലെ ഗോംപദ്, കഞ്ചിഗുഡ ഗ്രാമങ്ങളിലായിരുന്നു ഏറ്റുമുട്ടൽ. കമ്യൂണിസ്റ്റ് ഭീകര വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി മേഖലകളിൽ പരിശോധനയ്‌ക്കെത്തിയതായിരുന്നു സുരക്ഷാ സേന. എന്നാൽ ഉദ്യോഗസ്ഥരെ കണ്ടതും ഭീകരർ വെടിയുതിർക്കുകയായിരുന്നു. സുരക്ഷാ സേനയും പ്രത്യാക്രമണം നടത്തി. ഇതിന് ശേഷം നടത്തിയ തെരച്ചിലിലായിരുന്നു ഭീകരരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.
ഡിസ്ട്രിക്റ്റ് റിസർവ് ഗാർഡ്, സിആർപിഎഫ്, കോബ്രാ എന്നിവയുടെ സംയുക്ത സംഘമായിരുന്നു പരിശോധനയ്‌ക്കായി എത്തിയത്. ഏറ്റുമുട്ടൽ മേഖലയിൽ നിന്നും മാരകായുധങ്ങളും, സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തു.
ഏറ്റുമുട്ടലിനിടെ ചില ഭീകരർ ഓടി രക്ഷപ്പെട്ടിട്ടുണ്ട്. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. ഏറ്റുമുട്ടൽ മേഖല സുരക്ഷാ സേന വളഞ്ഞിട്ടുണ്ട്.
Comments