ന്യൂഡൽഹി: ബ്രിക്‌സ് രാജ്യങ്ങളിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗത്തിൽ അജിത് ദോവൽ അധ്യക്ഷത വഹിക്കും. ബ്രസീൽ, റഷ്യ,ഇന്ത്യ,ചൈന,ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ബ്രിക്‌സ്. വെർച്വൽ ആയി നടക്കുന്ന യോഗത്തിന്റെ അധ്യക്ഷ സ്ഥാനം ഇന്ത്യയ്‌ക്കാണ്. 13ാമത് ബ്രിക്‌സ് യോഗമാണ് ദോവലിന്റെ അധ്യക്ഷതയിൽ ചേരുന്നത്. 2012, 2016 എന്നീ വർഷങ്ങൾക്ക് ശേഷം ഇപ്പോഴാണ് ഇന്ത്യ യോഗത്തിന് ആതിഥേയത്വം വഹിക്കുന്നത്.
അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം കൈയടക്കിയ സാഹചര്യത്തിൽ യോഗത്തിന് പ്രാധാന്യം ഏറെയാണ്. അഫ്ഗാനിസ്ഥാന്റെ നിലവിലെ സാഹചര്യവും ഭാവി നടപടിയും ചർച്ചയായേക്കും. അംഗ രാജ്യങ്ങൾക്കിടയിൽ സഹകരണം ശക്തിപ്പെടുത്തുന്ന കാര്യവും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾക്കിടയിൽ ധാരണയുണ്ടാകാൻ സാധ്യതയുണ്ട്.
Comments