ന്യൂഡൽഹി: അഫ്ഗാനിസ്താനിൽ നിന്നും ചൊവ്വാഴ്ച ഇന്ത്യയിലെത്തി ക്വാറന്റൈനിൽ കഴിയുകയായിരുന്നവരുടെ കൊറോണ പരിശോധനാഫലം നെഗറ്റീവാണെന്ന് ഐടിബിപി ഉദ്യോഗസ്ഥർ അറിയിച്ചു. സ്ത്രീകളും കുട്ടികളുമടക്കം 78 പേരാണ് ചൗള ക്യാമ്പിൽ ക്വാറന്റൈനിൽ കഴിഞ്ഞിരുന്നത്. ഇതിൽ 54 പേർ അഫ്ഗാൻ സ്വദേശികളും 24 പേർ ഇന്ത്യക്കാരുമാണ്.
ചൊവ്വാഴ്ച ഡൽഹി വിമാനത്താവളത്തിലെത്തിയ സംഘത്തെ കൊറോണ പരിശോധനയ്ക്ക് വിധേയമാക്കിയതോടെ ഇവരിൽ പലർക്കും രോഗബാധയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ അഫ്ഗാനിൽ നിന്നെത്തിയ 53 പുരുഷന്മാർ, 14 സ്ത്രീകൾ, 11 കുട്ടികൾ അടക്കമുള്ളവരിൽ വൈറസ് പരിശോധന നടത്തുകയും എല്ലാവരുടെയും ഫലം നെഗറ്റീവാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തതായി ഔദ്യോഗിക പ്രസ്താവനയിൽ ഐടിബിപി വ്യക്തമാക്കി.
അഫ്ഗാനിൽ നിന്നെത്തുന്നവർക്ക് 14 ദിവസത്തെ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ രാജ്യത്ത് നിർബന്ധമാണ്. കഴിഞ്ഞ തിങ്കളാഴ്ച ഡൽഹിയിലെത്തിയ 146 യാത്രക്കാരിൽ രണ്ടുപേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.
Comments