കാബൂൾ : അഫ്ഗാൻ ജനതയിൽ ഇസ്ലാമിക അപരിഷ്‌കൃത നിയമങ്ങൾ അടിച്ചേൽപ്പിക്കുന്നത് തുടർന്ന് താലിബാൻ. പൊതു ഇടങ്ങളിൽ സംഗീതത്തിന് നിരോധനം ഏർപ്പെടുത്തുകയാണ് ഇതിൽ അവസാനത്തേത്. സംഗീതം ഇസ്ലാമിക വിരുദ്ധമാണെന്നാണ് താലിബാൻ വാദം.
താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് ആണ് ഇക്കാര്യം അറിയിച്ചത്. പൊതു ഇടങ്ങളിൽ സംഗീതം നിരോധിക്കുകയാണ്. സംഗീതം ഇസ്ലാമിക വിരുദ്ധമാണ്. കഴിഞ്ഞ താലിബാൻ ഭരണത്തിലും സമാന നടപടി സ്വീകരിച്ചിരുന്നുവെന്നും മുജാഹിദ് പറഞ്ഞു.
1996 ലാണ് താലിബാൻ ഇതിന് മുൻപ് അഫ്ഗാനിൽ അധികാരത്തിലേറിയത്. അധികാരത്തിലിരുന്നപ്പോൾ കാസറ്റുകളും, സംഗീത ഉപകരണങ്ങളും ഭീകരർ നശിപ്പിച്ചിരുന്നു.
ഭരണം പിടിച്ചടക്കിയതിന് പിന്നാലെ നിരവധി അപരിഷ്‌കൃത നിയമങ്ങളാണ് ഇതിനോടകം തന്നെ താലിബാൻ നടപ്പിലാക്കിവരുന്നത്. സ്ത്രീകളുടെ മൗലികാവകാശങ്ങൾ വരെ ലംഘിക്കുന്ന നടപടികളാണ് താലിബാൻ ഭരണകൂടത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്.
















Comments