ന്യൂഡൽഹി : മെഡിക്കൽ പ്രവേശനത്തിനായുള്ള 2021 ലെ നീറ്റ് പരീക്ഷ സെപ്റ്റംബർ 12ന് തന്നെ നടത്തുമെന്ന് നാഷ്ണൽ ടെസ്റ്റിങ്ങ് ഏജൻസി അധികൃതർ അറിയിച്ചു.കൊറോണ വ്യാപനവും സിബിഎസ്ഇ പ്ലസ്ടു ഫലം വരാൻ വൈകിയതിനെ തുടർന്ന് സെപ്റ്റംബർ 12 ന് നിശ്ചയിച്ച നീറ്റ് പരീക്ഷ മാറ്റി വെയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികളും രക്ഷിതാക്കളും മുൻപ് രംഗത്ത് എത്തിയിരുന്നു.എന്നാൽ പരീക്ഷ മാറ്റിവെയ്‌ക്കണമെന്ന് കേന്ദ്രആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടിട്ടില്ലെന്നും ഇത് സംബന്ധിച്ച് ഇതുവരെ അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും നാഷ്ണൽ ടെസ്റ്റിങ്ങ് ഏജൻസി.
സിബിഎസ്ഇയുടെ ഇംപ്രൂവ്‌മെന്റ് പരീക്ഷ സെപ്റ്റംബർ 6,9 തിയതികളിലാണ് നടത്തുന്നത്.ഇതേ തുടർന്ന സിബിഎസ്ഇയിലെ ഒരു വിഭാഗം വിദ്യാർത്ഥികളാണ് സെപ്റ്റംബർ 12 ലെ പരീക്ഷ മാറ്റി വെയ്‌ക്കണമെന്നാവശ്യപ്പെട്ട് രംഗത്ത് എത്തിയിരിക്കുന്നത്. ബയോളജി പരീക്ഷ
സെപ്റ്റംബർ 6നും ഫിസിക്‌സ് പരീക്ഷ 9നുമാണ് നടക്കുന്നത് അതിനാൽ തന്നെ പരീക്ഷയുടെ ഫലം വന്നതിനു ശേഷം മാത്രം നീറ്റ് പരീക്ഷ നടത്തിയാൽ മതിയെന്നും സെപ്റ്റംബർ 12 ലെ നീറ്റ് പരീക്ഷ മാറ്റിവെയ്‌ക്കണമെന്നുമാണ് ആവശ്യം.എന്നാൽ സിബിഎസ് പരീക്ഷയും നീറ്റ് പരീക്ഷയും തമ്മിൽ ബന്ധപ്പെടുത്തേണ്ടെന്നാണ് നിലവിൽ എൻടിഎ അധികൃതരുടെ നിലപാട്.
















Comments