ആലപ്പുഴ: ടെമ്പോ ട്രാവലർ വാൻ കത്തി ഡ്രൈവർ മരിച്ചു. വാഹനത്തിനുള്ളിൽവെച്ച് ഇയാൾ സ്വയം തീകൊളുത്തുകയായിരുവെന്ന് പോലീസ് സംശയിക്കുന്നു. അരൂർ ചന്തിരൂർ സ്വദേശി രാജീവൻ(45) ആണ് മരിച്ചത്.
പുലർച്ചെ അഞ്ചരയോടെ ദേശീയ പാതയിൽ കണിച്ചുകുളങ്ങരക്ക് സമീപത്ത് വച്ചാണ് സംഭവം. ചന്തിരൂർ സ്വദേശി അജയന്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനം. പീലിങ്ങ് ഷെഡിലേക്ക് തൊഴിലാളികളെ കൊണ്ടുപോകുന്ന വാഹനമാണ് കത്തിയത്. സംഭവസമയത്ത് രാജീവൻ മാത്രമാണ് വാനിൽ ഉണ്ടായത്.
സാമ്പത്തിക ബാധ്യതയെ തുടർന്നാണ് ആത്മഹത്യയെന്നാണ് പോലീസിന്റെ നിഗമനം. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
Comments